ETV Bharat / state

സെര്‍ച്ച് കമ്മിറ്റിയിലേക്ക് ആളെ തേടി സര്‍ക്കാരും ഗവര്‍ണറും ; വീണ്ടും പോര് മുറുകുന്നു - ഗവര്‍ണര്‍

സര്‍വകലാശാല വിസി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാതെ സര്‍ക്കാര്‍. പ്രതിനിധിയെ തേടിയുള്ള കത്തിന് രോഷത്തോടെ മറുപടി നല്‍കി ഗവര്‍ണര്‍

University VC appointment  Governor and Government stand  nomination for Search Committee  Government Governor fight  സെര്‍ച്ച് കമ്മിറ്റിയിലേക്ക് ആളെ തേടി  സര്‍ക്കാരും ഗവര്‍ണറും  ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് വീണ്ടും മുറുകുന്നു  സര്‍വകലാശാല വിസി  വിസി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി  സെര്‍ച്ച് കമ്മിറ്റി  പ്രതിനിധിയെ നല്‍കാതെ സര്‍ക്കാര്‍  കത്തിന് രോഷത്തോടെ മറുപടി നല്‍കി ഗവര്‍ണര്‍  ഗവര്‍ണര്‍  സര്‍വകലാശാല
സെര്‍ച്ച് കമ്മിറ്റിയിലേക്ക് ആളെ തേടി സര്‍ക്കാരും ഗവര്‍ണറും
author img

By

Published : Feb 26, 2023, 10:25 PM IST

തിരുവനന്തപുരം : സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് വീണ്ടും. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഗവര്‍ണറുടെ പ്രതിനിധിയെ വീണ്ടും ആവശ്യപ്പെട്ടതില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് രോഷത്തോടെ ഗവര്‍ണര്‍ മറുപടി നല്‍കിയതാണ് പോരിന് ആക്കംകൂട്ടിയത്. എന്ത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കത്തയച്ചതെന്ന് ഗവര്‍ണര്‍ മറുപടി കത്തില്‍ ചോദിക്കുന്നു.

വീണ്ടും ഇടയുമോ ? : നേരത്തെ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധിയെ ചോദിച്ചപ്പോള്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഈ മാസം 28 നാണ് മലയാളം സര്‍വകലാശാല വിസിയുടെ കാലാവധി അവസാനിക്കുന്നത്. തല്‍സ്ഥാനത്തേക്ക് സെര്‍ച്ച് കമ്മിറ്റി സ്വന്തം നിലയ്ക്ക്‌ രൂപീകരിക്കാനായിരുന്നു സര്‍ക്കാരിന്‍റെ നീക്കം. 2022 ഒക്‌ടോബര്‍ 14ന് സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയെ ചോദിച്ച് രാജ്ഭവന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കത്തും ഫയലിലുണ്ട്.

നിയമനത്തിന് ഇതാണ് വ്യവസ്ഥ : സര്‍വകലാശാല നിയമപ്രകാരം വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയും ചാന്‍സലറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും ആവശ്യമാണെന്നും എത്രയും വേഗം സര്‍ക്കാര്‍ പ്രതിനിധിയുടെ പേര് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെര്‍ച്ച് കമ്മിറ്റിയംഗമാകുന്നവര്‍ സര്‍വകലാശാലയുമായോ അതിന് കീഴിലുള്ള കോളജുകളുമായോ ഒരുതരത്തിലും ബന്ധമുള്ളയാള്‍ ആയിരിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാകണമെന്നുമുള്ള യുജിസി റഗുലേഷന്‍ വ്യവസ്ഥയും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

'സ്വന്തം കമ്മിറ്റി' രൂപീകരിക്കാന്‍: എന്നാല്‍ ഗവര്‍ണറുടെ കത്ത് ലഭിച്ചിട്ടും സര്‍ക്കാര്‍ പ്രതിനിധിയെ നല്‍കിയിരുന്നില്ല. പകരം സര്‍ക്കാര്‍ തലത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഒക്‌ടോബര്‍ 29ന് തീരുമാനിച്ചു. സര്‍ക്കാര്‍ പ്രതിനിധിയെ ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്ത് നല്‍കിയ വിവരം പ്രത്യേകം സൂചിപ്പിച്ച ഫയല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്‍റെ തീരുമാനത്തിനായി സമര്‍പ്പിച്ചു.

എന്നാല്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം മൂന്നംഗ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിന് പകരം അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഫയലില്‍ എഴുതി. ശേഷം അതുപ്രകാരമുള്ള പ്രതിനിധികളെ ലഭ്യമാക്കി ഫയല്‍ വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.

ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലില്‍ നിര്‍ദേശിച്ച ഘടനയിലുള്ള സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാനാണ് കഴിഞ്ഞ ജനുവരി ഏഴിന് മന്ത്രി ഫയലില്‍ രേഖപ്പെടുത്തിയത്. സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയെ തേടി രാജ്ഭവനില്‍ നിന്ന് കത്ത് നല്‍കിയ കാര്യം വീണ്ടും ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഫയലില്‍ രേഖപ്പെടുത്തുകയും മന്ത്രി നിര്‍ദേശിച്ച രീതിയിലുള്ള സെര്‍ച്ച് കമ്മിറ്റിക്ക് വ്യവസ്ഥയുള്ള ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്ന് ഫയലില്‍ ചൂണ്ടിക്കാട്ടുകയും ചെയ്‌തു.

വിട്ടുകൊടുക്കാതെ : സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് ആരാണെന്ന് യുജിസി റഗുലേഷനില്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും എന്നാല്‍ വൈസ് ചാന്‍സലര്‍ നിയമനാധികാരിയായ ചാന്‍സലര്‍ തന്നെ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതാണ് നിലവില്‍ തുടര്‍ന്നുവരുന്ന രീതിയെന്നും ഉദ്യോഗസ്ഥര്‍ ഫയലില്‍ രേഖപ്പെടുത്തി. എന്നാല്‍ നേരത്തെ ഫയലില്‍ താന്‍ രേഖപ്പെടുത്തിയത് പ്രകാരമുള്ള അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ മന്ത്രി ഫയലില്‍ ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കി. ഇതനുസരിച്ചാണ് ഗവര്‍ണറുടെ നിര്‍ദേശം നിലനില്‍ക്കെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് ചാന്‍സലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് ജനുവരി 18ന് സര്‍ക്കാര്‍ ഗവണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.