തിരുവനന്തപുരം: കേരള സർവകലാശാല ബിഎ, ബിഎസ്‌സി പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു. 2019 നവംബറിൽ നടന്ന പരീക്ഷയുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്. ബിഎസ്‌സി, ബിഎ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് കേരള സർവകലാശാല ഔദ്യോഗിക വെബ്‌സൈറ്റിൽ.
സിബിസിഎസ് പാഠ്യപദ്ധതിയ്ക്ക് കീഴിലുള്ള ഒന്നാം വര്‍ഷ ഡിഗ്രി പ്രോഗ്രാമിൽ പാസായ വിദ്യാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ താൽകാലിക പട്ടിക സർവകലാശാല പുറത്തിറക്കിയിട്ടുണ്ട്.
കൂടാതെ ഡ്രാഫ്റ്റ് മാർക്ക് ലിസ്റ്റുകൾ ഔദ്യോഗിക സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കും. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാൻ വിദ്യാർഥികൾക്ക് ഈ ഡ്രാഫ്റ്റ് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാം. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓൺലൈൻ രജിസ്ട്രേഷൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി 2020 നവംബർ 11 വരെയാണ്.
ഫലങ്ങൾ പരിശോധിക്കുന്നതിന് ചുവടെ നൽകിയിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കാം.
https://exams.keralauniversity.ac.in/Images/Result/2020/10/44897.pdf
https://exams.keralauniversity.ac.in/Images/Result/2020/10/43307.pdf