ETV Bharat / state

യൂണിവേഴ്‌സിറ്റി കോളജ്; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ യുവജന സംഘടനകള്‍

കെഎസ്‌യുവിന്‍റെ അനിശ്ചിതകാല സമരം 7ാം ദിവസത്തിലേക്ക്. സമരം ശക്തമാക്കി എബിവിപിയും യൂത്ത് ലീഗും.

യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം
author img

By

Published : Jul 21, 2019, 2:24 AM IST

Updated : Jul 21, 2019, 4:19 AM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ യുവജനസംഘടനകള്‍. വിദ്യാര്‍ഥി-യുവജന സംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷമുണ്ടായി. കെഎസ്‌യുവും എബിവിപിയും യൂത്ത് ലീഗുമാണ് പ്രതിഷേധവുമായി എത്തിയത്. മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകന് പരിക്കേറ്റു.

പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ യുവജന സംഘടനകള്‍

കോഴിക്കോട്, കാസര്‍കോട് കലക്ടറേറ്റുകളിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചുകളിലും സംഘര്‍ഷമുണ്ടായി. കോഴിക്കോട് എരഞ്ഞിപ്പാലത്ത് നിന്നാരംഭിച്ച മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസർകോട് കലക്ടറേറ്റ് മാര്‍ച്ചിൽ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസിന് നേർക്ക് കല്ലെറിഞ്ഞു.

അതേസമയം സെക്രട്ടേറിയറ്റിന് മുമ്പിലത്തെ കെഎസ്‌യുവിന്‍റെ അനിശ്ചിതകാല സമരം 7ാം ദിവസത്തിലേക്ക് കടന്നു. യൂണിവേഴ്സിറ്റി കോളജ് അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക. പിഎസ്‌സി റാങ്ക്ലിസ്റ്റ് ക്രമക്കേട് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.

Intro:യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ കെ.എസ്.യു പ്രഷോഭം ശക്തമാകുന്നു.കെ എസ് യു വനിത പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പോലീസുമായുള്ള ഉന്തിലും തള്ളിലും നാലോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

Body:ഹോള്‍ഡ് ക്ലിഫ് ഹൗസ് തള്ളിക്കയറുന്ന വിഷ്വല്‍

മൂന്ന് മണിയോടെയാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സ്‌നേഹ ഉള്‍പ്പടെയുള്ള വനിത പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. അകത്തേക്ക് കയറാന്‍ ശ്രമിച്ച വനിത പ്രവര്‍ത്തകരെ നീക്കാന്‍ വനിത പോലീസ് ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് പോലീസ് ഷീല്‍ഡ് ഉപയോഗിച്ച് തടഞ്ഞു. ഇതിനിടയിലാണ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.

ഹോള്‍ഡ് തള്ളല്‍ വിഷ്വല്‍

തുടര്‍ന്ന് വനിത പോലീസിനെ എത്തിച്ചാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. അതേസമയം ഒരു വിഭാഗം കെ.എസ യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേരളസര്‍വ്വകലാശാല ആസ്ഥാനത്തേക്ക് തള്ളിക്കയറാനുള്ള ശ്രമം പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. കെ.എസ് യു പ്രവര്‍ത്തകരാണെന്ന്ാരോപിച്ച് സാധാരണ വിദ്യാര്‍ത്ഥികളെപ്പോലും സര്‍വ്വകലാശായ്ക്കുള്ളിലേക്ക് കടത്തിവിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

ഹോള്‍ഡ് സര്‍വ്വകലാശാല പ്രതിഷേധം

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം

Last Updated : Jul 21, 2019, 4:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.