ETV Bharat / state

സ്വർണക്കടത്ത് കേസിൽ പ്രതിഷേധം; വി. മുരളീധരൻ നാളെ ഉപവസിക്കും - gold smuggling case

സ്വർണക്കടത്ത് കേസിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന ഉപവാസ സമരത്തിന്‍റെ രണ്ടാം ദിവസമായ നാളെ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഉപവസിക്കും.

വി. മുരളീധരൻ  സ്വർണക്കടത്ത് കേസ്  ബിജെപി ഉപവാസം  V. Muraleedharan  gold smuggling case  bjp fast
സ്വർണക്കടത്ത് കേസിൽ പ്രതിഷേധം; വി. മുരളീധരൻ നാളെ ഉപവസിക്കും
author img

By

Published : Aug 1, 2020, 7:41 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന ഉപവാസ സമരത്തിന്‍റെ രണ്ടാം ദിവസമായ നാളെ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉപവസിക്കും. ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് ഉപവാസ സമരം നടത്തുക. നാളെ രാവിലെ പത്തിന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പാർട്ടിയുടെ പ്രമുഖ നേതാക്കളും പങ്കെടുക്കും.

ഉപവാസ സമരത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് വൈകിട്ട് കൊല്ലം ജില്ലയിലെ ബിജെപി പ്രവർത്തകരുടെ വെർച്വൽ റാലിയും സംഘടിപ്പിക്കും. ഇന്ന് മുതലാണ് ബിജെപിയുടെ ഉപവാസ സമരം ആരംഭിച്ചത്. ഒ. രാജഗോപാൽ എം.എൽ.എയാണ് ആദ്യ ദിവസം ഉപവാസമിരുന്നത്. ഇന്നത്തെ ഉപവാസ സമരത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി വെർച്വൽ റാലിയും സംഘടിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.