തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തിരുവനന്തപുരം ശ്രീചിത്രയില്‍ കൊവിഡ്-19 രോഗം ബാധിച്ച ഡോക്ടര്‍ക്കൊപ്പം ഈ മാസം 14ന് മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് രോഗലക്ഷണമില്ലെങ്കിലും മന്ത്രി ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ പൊതുപരിപാടികളില്‍ നിന്നും മന്ത്രി വിട്ടുനില്‍ക്കും. തിങ്കളാഴ്ചത്തെ പാര്‍ലമെന്‍ററി യോഗത്തില്‍ വി മുരളീധരന്‍ പങ്കെടുത്തില്ല.
സ്പെയിനില്‍ പരിശീലനത്തിന് പോയി മടങ്ങി വന്ന രണ്ടു ഡോക്ടര്‍മാരില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിലൊരാളുടെ പരിശോധനാ ഫലം വരാനുണ്ട്. രണ്ടുപേരും മന്ത്രി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്നു.
രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വിദേശത്തു നിന്നെത്തിയ ശേഷം ഇദ്ദേഹം മൂന്നുദിവസം ശ്രീചിത്ര ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. അതിനാല്‍ മുപ്പതോളം ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ശ്രീചിത്ര ആശുപത്രിയിലെ റേഡിയോളജി ലാബ് അടച്ചുപൂട്ടി. ആശുപത്രിയിലെ ശസ്ത്രക്രിയ അടക്കം നിര്‍ത്തിവെക്കാനും സാധ്യതയുണ്ട്.