ETV Bharat / state

'ബഹിരാകാശരംഗം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുവച്ചത് നരേന്ദ്രമോദി' ; ശാസ്ത്രജ്ഞരുടെ സംഭാവനകൾ മറന്ന് വിചിത്രവാദവുമായി കേന്ദ്രമന്ത്രി

Union minister Jitendra Singh's controversial remarks on Modi's contribution in ISRO | ഐഎസ്ആര്‍ഒ ജനങ്ങള്‍ക്ക് പരിചിതമാകുന്നത് 2019 മുതലെന്ന വിചിത്രവാദവുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്.

Union minister Jitendra Singh  Jitendra Singh controversial remarks on ISRO  Jitendra Singh praising Modi  Jitendra Singh on Modis contribution in ISRO  ശ്രീഹരിക്കോട്ട  Union minister Jitendra Singh  60th anniversary of the rocket launch at Thumba  Sriharikota  isro  ഐഎസ്ആര്‍ഒ  കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്  ജിതേന്ദ്ര സിങ് ഐഎസ്ആര്‍ഒ വിവാദ പരാമർശം  തുമ്പ റോക്കറ്റ് വിക്ഷേപണം വാര്‍ഷികം  ഐഎസ്ആര്‍ഒയെ വിമർശിച്ച് ജിതേന്ദ്ര സിങ്  മോദി സ്‌തുതി
Union minister Jitendra Singh remarks on Modis contribution in ISRO in Thumba rocket launch 60th anniversary
author img

By ETV Bharat Kerala Team

Published : Nov 26, 2023, 12:29 PM IST

Updated : Nov 26, 2023, 2:29 PM IST

വിചിത്രവാദവുമായി കേന്ദ്രമന്ത്രി

തിരുവനന്തപുരം : ഇന്ത്യന്‍ ജനതയ്ക്ക് ഐഎസ്ആർഒ(ഇസ്രോ)യുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുണ്ടാകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലോടെയെന്ന വിവാദ പരാമർശവുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്രസിങ്. ഇന്ത്യന്‍ ബഹിരാകാശ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യത്തിലേക്ക് ഉയര്‍ത്തിയ തുമ്പയിലെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്‍റെ 60-ാം വാര്‍ഷികാഘോഷത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന വേളയിലാണ് മന്ത്രി വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗത്തിന് ശക്തിയും ഊര്‍ജ്ജവും പകർന്ന ശാസ്ത്രജ്ഞരുടെ സംഭാവനകളെ പൂര്‍ണമായും വിസ്‌മരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ മോദി സ്‌തുതി. 2019ന് ശേഷമാണ് ഇന്ത്യന്‍ ബഹിരാകാശ രംഗം ജനങ്ങള്‍ക്കുമുന്നില്‍ തുറക്കപ്പെട്ടതെന്ന വാദവും ജിതേന്ദ്ര സിംഗ് പ്രസംഗത്തിൽ ഉന്നയിച്ചു. അതിനുമുന്‍പ് ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രോ എന്ന് കേട്ടിട്ടില്ലെന്നും ശ്രീഹരിക്കോട്ട എന്താണെന്ന് ജനങ്ങൾക്ക് അറിയുമായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ ചന്ദ്രയാന്‍ മൂന്നിന്‍റെയും ആദിത്യയുടെയും വിക്ഷേപണത്തിന് നരേന്ദ്രമോദി ശ്രീഹരിക്കോട്ട ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഗഗന്‍യാന്‍റെ വിക്ഷേപണത്തിന് പതിനായിരം ആളുകളാണ് ശ്രീഹരിക്കോട്ടയിലെത്തിയത്. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് ടിവിയിലൂടെ ഇത് കാണാനായി. ഇപ്പോഴാണ് ജനങ്ങള്‍ക്ക് ഇസ്രോയുടെ പ്രവര്‍ത്തനം എന്താണെന്ന് മനസിലാക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍പ് ഇസ്രോയുടെ വിക്ഷേപണങ്ങളെല്ലാം നടത്തിയത് അര്‍ധരാത്രിയിലോ പുലര്‍ച്ചെയോ ആയിരുന്നു. ഇതൊന്നും അന്ന് ജനങ്ങളെ അറിയിച്ചിരുന്നില്ല. എന്തിന് 60 വര്‍ഷക്കാലം ഇസ്രോയെ ജനങ്ങളില്‍ നിന്ന് മറച്ചുപിടിച്ചുവെന്ന് വ്യക്തമാക്കണമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.

ശാസ്ത്രജ്ഞരെ അനുമോദിക്കുന്നതിനുപകരം മോദിയെ പ്രകീര്‍ത്തിക്കാന്‍ ഇത് തെരഞ്ഞെടുപ്പ് പ്രചാരണമല്ലല്ലോയെന്ന്, പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോള്‍ പ്രധാനമന്ത്രിയാണ് ബഹിരാകാശ ഗവേഷണ മേഖലയെ ഇന്ത്യന്‍ ജനതയ്ക്ക് അനുഭവ വേദ്യമാക്കിയതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

2019 മുതലാണോ ഇസ്രോ ആളുകള്‍ക്ക് പരിചിതമാകുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഈ മേഖലയിലേക്കുള്ള സ്വകാര്യ പങ്കാളിത്തം ശ്രദ്ധിക്കൂവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇസ്രോയെ ലോക ബഹിരാകാശ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരുള്‍പ്പടെയുളള പൂര്‍വകാല ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ ഈ അവകാശവാദങ്ങള്‍.

Also read: വിഎസ്എസ്‌സി ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കി; കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

ഇന്ത്യയുടെ ആണവ പരീക്ഷണം ഒരിക്കലും മനുഷ്യരാശിക്കെതിരാകില്ലെന്ന് ഹോമി ജഹാംഗീര്‍ ഭാഭ പ്രഖ്യാപിച്ചതുപോലെ ഇസ്‌റോയുടെ പരീക്ഷണങ്ങള്‍ ഒരിക്കലും മറ്റ് രാജ്യങ്ങള്‍ക്ക് ഭീഷണിയാകില്ലെന്നും മന്ത്രി പറഞ്ഞു. തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അദ്ധ്യക്ഷനായിരുന്നു.

Last Updated : Nov 26, 2023, 2:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.