തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികൾ ദിനംപ്രതി അധികരിക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് വ്യാപനം അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച കേരളത്തിലെത്തും. ഉച്ചയ്ക്ക് തലസ്ഥാനത്ത് എത്തുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായും ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും കൂടിക്കാഴ്‌ച നടത്തും. ഇരുവരുടേയും സാന്നിധ്യത്തില്‍ നടക്കുന്ന കൊവിഡ് അവലോകന യോഗത്തിലായിരിക്കും കേന്ദ്ര ആരോഗ്യമന്ത്രി പങ്കെടുക്കുക.
രാജ്യത്ത് തന്നെ ടിപിആര്‍ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വാക്‌സിന്‍ സ്വീകരിച്ചവരില്‍ വീണ്ടും രോഗം പിടിപെടുന്ന സാഹചര്യം കേന്ദ്ര സംഘം വിശദമായി പരിശോധിക്കും. വാക്‌സിന്‍ ലഭ്യത വേഗത്തിലാക്കണമെന്ന ആവശ്യം കൂടിക്കാഴ്‌ചയില്‍ കേരളം ആവര്‍ത്തിക്കും.
ALSO READ: KERALA COVID CASES: 20,452 പേര്‍ക്ക് കൂടി കൊവിഡ്; ആകെ മരണം 18,394