ETV Bharat / state

'കേന്ദ്രത്തിന്‍റേത് എകപക്ഷീയ നിയമനിർമാണങ്ങൾ'; യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരായ വിമര്‍ശനം പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി എം.പിമാരുടെ യോഗത്തില്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍  Cm pinarayi vijayan  Pinarayi vijayan against Narendra modi  കേന്ദ്ര സർക്കാര്‍  Central governement  Unilateral legislation of the Central Government  CM pinarayi vijayan  രണ്ടാം പിണറായി സര്‍ക്കാര്‍  2nd pinarayi govt.  എം.പിമാരുടെ യോഗം  meeting of the mp's
'കേന്ദ്ര സർക്കാരിന്‍റേത് എകപക്ഷീയമായ നിയമനിർമാണങ്ങൾ'; യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി
author img

By

Published : Jul 5, 2021, 9:27 PM IST

തിരുവനന്തപുരം : കേന്ദ്ര സർക്കാർ എകപക്ഷീയമായി നിയമ നിർമാണങ്ങൾ നടത്തുന്നുവെന്നും ഇതിനോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സർക്കാരിന്‍റെ ഈ നയം ഫെഡറലിസത്തിന്‍റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. എം.പിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്.

ALSO READ: കോഴയും കലാപക്കൊടിയും: ഐഎൻഎല്ലിന്‍റെ വിധി പിണറായി പറയും

ഈ വിഷയം പാർലമെന്‍റ് സമ്മേളനത്തിൽ ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി എം.പിമാരോട് ആവശ്യപ്പെട്ടു. കേരളവുമായുള്ള ലക്ഷദ്വീപിന്‍റെ ബന്ധം പൂർണമായും വിച്ഛേദിക്കാനുള്ള നീക്കത്തിനെതിരെ ഏകകണ്ഠമായി ശക്തമായ പ്രതിരോധം തീർക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.