തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടി ടീച്ചര്‍മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇതാദ്യമായാണ് സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ഒരേ മാതൃകയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. ഇതിനായി 66.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനിതാശിശുക്ഷേമ വകുപ്പ് അറിയിച്ചു.
ALSO READ: 'മിനിമം ചാര്‍ജ് 12 ഉം വിദ്യാര്‍ഥികളുടേത് 6 ഉം ആക്കണം' ; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്
സ്ഥിരം ജീവനക്കാരായ 33,115 വര്‍ക്കര്‍മാര്‍ക്കും 32,986 ഹെല്‍പ്പര്‍മാര്‍ക്കും ഇതോടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാകും. കാര്‍ഡിന്‍റെ രൂപരേഖ വകുപ്പ് ആസ്ഥാനത്ത് നിന്ന് തയാറാക്കി ജില്ല ഓഫിസിലേക്ക് ഇ-മെയില്‍ ആയി നല്‍കിയിട്ടുണ്ടെന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു.