മൂന്നരക്കോടിയുടെ തിരിമറി; യു.എൻ.എ ഭാരവാഹികൾക്കെതിരെ പരാതി - ജാസ്മിൻ ഷാ
മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പരാതി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിർദ്ദേശം നൽകി ഡിജിപി.
നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം. സംഘടനയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന മൂന്നുകോടിയോളം രൂപ തട്ടിയെടുത്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.എൻ.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് സിബി മുരുകേഷ് ഡിജിപിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പരാതി നല്‍കി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപി ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിർദ്ദേശം നൽകി.
അംഗങ്ങളിൽ നിന്നും മറ്റും പിരിച്ച ലെവിയും സംഭാവനകളും അടക്കം ലഭിച്ച മൂന്ന് കോടി 71 ലക്ഷം രൂപ വെട്ടിച്ചുവെന്നാണ് ആരോപണം. യു.എൻ.എ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷായുടെ ഡ്രൈവർ പലപ്പോഴായി അക്കൗണ്ടിൽനിന്നും 59 ലക്ഷം രൂപ പിൻവലിച്ചതായി സിബി പരാതിയിൽ പറയുന്നു. സംഘടന തന്നെ 62 ലക്ഷം രൂപ പിൻവലിച്ചതായും മറ്റൊരു ക്രെഡിറ്റ് കാർഡിലേക്ക് 32 ലക്ഷം രൂപ പോയതായും സിബി ആരോപിക്കുന്നു.
സംഘടനയിൽ നിന്ന് തന്നെ പുറത്താക്കി എന്ന ജാസ്മിൻ ഷായുടെ പ്രസ്താവന സിബി നിഷേധിച്ചു. സംഘടനയുടെ ബൈലോ പ്രകാരം തന്നെ എളുപ്പത്തിൽ പുറത്താക്കാൻ കഴിയില്ലെന്നും, ചോദ്യം ചോദിക്കുമ്പോൾ പുറത്താക്കി എന്നു പറയുന്നത് മര്യാദയല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്നും സിബി ആവശ്യപ്പെട്ടു .
Body:അംഗങ്ങളിൽ നിന്നും മറ്റും പിരിച്ച ലെവി യും സംഭാവനകളും അടക്കം ലഭിച്ച 3. 71 കോടി രൂപ വെട്ടിച്ചുവെന്നാണ് ആരോപണം.
ബൈറ്റ് വൺ ഇത് രണ്ടു പാർട്ട് ആയാണ് അയച്ചിരിക്കുന്നത്
യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻഷായുടെ ഡ്രൈവർ പലപ്പോഴായി അക്കൗണ്ടിൽനിന്ന് 59 ലക്ഷം രൂപ പിൻവലിച്ചതായും സിബി പരാതിയിൽ പറയുന്നു.
ബൈറ്റ് 2
സംഘടനയിൽനിന്ന് തന്നെ പുറത്താക്കി എന്ന് ജാസ്മിൻഷായുടെ പ്രസ്താവന സിബി നിഷേധിച്ചു. സംഘടനയുടെ ബൈലോ പ്രകാരം തന്നെ എളുപ്പത്തിൽ പുറത്താക്കാൻ കഴിയില്ല. ചോദ്യം ചോദിക്കുമ്പോൾ പുറത്താക്കി എന്നുപറയുന്നത് മര്യാദയല്ല. താൻ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്നും സിബി ആവശ്യപ്പെട്ടു.
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം