ETV Bharat / state

ഡൽഹിയിലെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലെത്താൻ ഇന്ന് 3 ചാർട്ടേഡ് വിമാനങ്ങൾ

നാട്ടിലെത്തുന്നവർക്കായി കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ് സര്‍വീസ്

author img

By

Published : Mar 3, 2022, 11:00 AM IST

ഡൽഹിയിലെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലെത്താൻ ഇന്ന് 3 ചാർട്ടേഡ് വിമാനങ്ങൾ
ഡൽഹിയിലെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലെത്താൻ ഇന്ന് 3 ചാർട്ടേഡ് വിമാനങ്ങൾ

തിരുവനന്തപുരം : യുക്രൈനിൽ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ വിമാനം രാവിലെ 9.30ന് ഡല്‍ഹിയില്‍ നിന്നും തിരിച്ചു. രണ്ടാമത്തേത് ഉച്ചയ്ക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും.

Also Read: ഖാര്‍സണ്‍ നഗരം പിടിച്ചെടുത്ത് റഷ്യ ; കീവിലും ഖാര്‍കീവിലും ജനവാസ മേഖലയില്‍ ആക്രമണം

നാട്ടിലെത്തുന്നവർക്കായി കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമുള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകൾ പ്രവര്‍ത്തനനിരതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.