ETV Bharat / state

കെ റെയില്‍ കുറ്റികള്‍ പിഴുത് മാറ്റി യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകുമെന്ന് വിഡി സതീശന്‍ - കെ റെയില്‍ പ്രതിഷേധം

സമരത്തെ ഭീഷണിപ്പെടുത്താൻ സർക്കാർ ശ്രമിച്ചാൽ അതിനു വഴങ്ങില്ലെന്നും പ്രതിപക്ഷ നേതാവ്.

vd satheessan on k rail protest  udf protest against k rail  udf leaders are willing to go jail by protesting against k rail says vd satheesan  കെ റെയില്‍ കുറ്റികള്‍ യുഡിഎഫ് നേതാക്കള്‍ പിഴുതുമാറ്റുമെന്ന് വിഡി സതീശന്‍  കെ റെയില്‍ പ്രതിഷേധം  കെ റെയിലില്‍ വിഡി സതീശന്‍റെ പ്രതികരണം
കെ റെയില്‍ കുറ്റികള്‍ പിഴുത് മാറ്റി യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകുമെന്ന് വി ഡി സതീശന്‍
author img

By

Published : Mar 21, 2022, 1:00 PM IST

തിരുവനന്തപുരം: കെ റെയിൽ കുറ്റി പിഴുതെറിയുന്ന ചുമതല യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുറ്റി പിഴുതുമാറ്റുന്ന സാധാരണക്കാരെ കേസെടുത്ത് ജയിലിലടയ്ക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നാട്ടുകാരെ പിന്നിലേക്ക് മാറ്റി യുഡിഎഫ് പ്രവർത്തകർ കുറ്റി പിഴുത് ജയിലിൽ പോകുമെന്ന് വിഡി സതീശൻ വ്യക്തമാക്കി.

കെ റെയില്‍ കുറ്റികള്‍ പിഴുത് മാറ്റി യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകുമെന്ന് വി ഡി സതീശന്‍

സമരത്തെ ഭീഷണിപ്പെടുത്താൻ സർക്കാർ ശ്രമിച്ചാൽ അതിനു വഴങ്ങില്ല. സിൽവർ ലൈൻ വിഷയത്തിൽ യുഡിഎഫ് ജനകീയ സദസുകൾ സംഘടിപ്പിക്കും. ശശിതരൂർ എല്ലാ വിഷയങ്ങളിലും സഹകരിക്കുന്നയാളാണെന്നും കെ റെയിൽ വിഷയത്തിൽ അദ്ദേഹത്തിൻ്റെ നിലപാട് യുഡിഎഫിൻ്റെതിനു സമാനമാണെന്നും വിഡി സതീശൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് നേതാക്കന്മാർക്കെതിരെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. അക്കാര്യത്തിൽ
ശക്തമായ നടപടിയെടുക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

ALSO READ: കോടതി ഉത്തരവ് മറച്ചുവച്ച് ഭൂമി ഇടപാട് ; സുരേഷ്‌ ഗോപിയുടെ സഹോദരന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.