ETV Bharat / state

മൂന്നാം സീറ്റിന് ലീഗ്, യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ഇന്ന്

UDF State Coordination Committee meeting: യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ഇന്ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ, ലീഗിന്‍റെ മൂന്നാം സീറ്റ് ആവശ്യം, ബൂത്ത് കമ്മിറ്റി രൂപീകരണം എന്നിവ ചർച്ചയാകും.

UDF  Lok Sabha election  യുഡിഎഫ് ഏകോപന സമിതി യോഗം  യുഡിഎഫ്
UDF State Coordination Committee meeting will held today
author img

By ETV Bharat Kerala Team

Published : Jan 10, 2024, 9:53 AM IST

തിരുവനന്തപുരം: പാർലമെന്‍റ് തെരഞ്ഞെടുപ്പ് (Lok Sabha election) വരാനിരിക്കെ സീറ്റ് ചർച്ചകൾക്കായി യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് കന്‍റോൺമെന്‍റ് ഹൗസിൽ നടക്കും (UDF State Coordination Committee meeting will held today). രാവിലെ 10.30നാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് നടത്തേണ്ട പ്രധാന പ്രചരണ പരിപാടികൾ യോഗത്തിൽ ചർച്ച ചെയ്യും.

മുസ്ലിം ലീഗ് (Muslim League) ആവശ്യപ്പെട്ട മൂന്ന് സീറ്റും, കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ഉയർത്തിയ കോട്ടയം സീറ്റ്‌ എന്ന ആവശ്യത്തിലും ഇന്നത്തെ യോഗം തീരുമാനമെടുക്കും. തെരഞ്ഞെടുപ്പിനായി വിവിധ പാർട്ടികൾ സ്വന്തം നിലയിൽ ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും യുഡിഎഫ് കമ്മിറ്റികൾ രൂപീകരിക്കാനുള്ള സമയക്രമവും ഇന്നത്തെ യോഗത്തിൽ (UDF State Coordination Committee meeting) നിശ്ചയിക്കും.

നവകേരള സദസിന് ബദലായി യുഡിഎഫ് (UDF) പ്രഖ്യാപിച്ച കുറ്റവിചാരണ സദസ് ഡിസംബർ 31ന് പൂർത്തിയാക്കണമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. 20 മണ്ഡലങ്ങളിൽ ഇനിയും തീയതി തീരുമാനിക്കാനുണ്ട്. സർക്കാരിനെതിരെയുള്ള വിഷയങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാനാണ് യുഡിഎഫ് കുറ്റവിചാരണ സദസ് സംഘടിപ്പിച്ചത്. പരിപാടിയുടെ അവലോകനവും ഇന്നത്തെ യോഗത്തിൽ ഉണ്ടാകും.

പ്രചാരം ലഭിക്കാതെ കുറ്റവിചാരണ സദസ്: മുഖമന്ത്രി നടത്തിയ നവകേരള സദസിന് ബദലായി, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും 140 മണ്ഡലങ്ങളിലും പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടിയായിരുന്നു കുറ്റവിചാരണ സദസ്. എന്നാൽ യുഡിഎഫിന്‍റെ കുറ്റവിചാരണ സദസിന് വലിയ പ്രചാരം ലഭിച്ചില്ലെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തൽ.

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട കരിമണൽ കമ്പനി വിവാദം, എഐ ക്യാമറ, കെ ഫോണ്‍, ലൈഫ് മിഷൻ പദ്ധതികളിലെ അഴിമതി ആരോപണം, സംസ്ഥാനത്തെ ധനപ്രതിസന്ധി, സംസ്ഥാന സർക്കാറിന്‍റെ ധൂർത്ത്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ തകർച്ച തുടങ്ങിയവ ഉൾപ്പെടുത്തിയ പതിനാറിന കുറ്റപത്രവുമായാണ് വിവിധ മണ്ഡലങ്ങളിൽ യുഡിഎഫ് വിചാരണ സദസ് സംഘടിപ്പിച്ചത്.

Also read: PMA SALAM | 'മൂന്നാം സീറ്റ് മുസ്ലിം ലീഗിന് അവകാശപ്പെട്ടത്'; ആര്‍ക്കും തര്‍ക്കമില്ലെന്ന് പിഎംഎ സലാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.