തിരുവനന്തപുരം: നിയമസഭയുടെ യുവജനക്ഷേമ യുവജനകാര്യ സ്ഥിരം സമിതിയിൽ നിന്ന് യുഡിഎഫ് എംഎൽഎമാരായ അനൂപ് ജേക്കബും കെ എസ് ശബരിനാഥനും രാജിവച്ചു. സർക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചാണ് രാജി. സംസ്ഥാനത്തെ ഉദ്യോഗാർഥികളുമായി സമിതി ഹിയറിംഗ് നടത്തുകയും ജോലി ലഭ്യത ഉറപ്പാക്കാനും നിയമനങ്ങളിലെ കാലതാമസം ഒഴിവാക്കാനുമുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടുകൾ അവഗണിച്ച് പിൻവാതിൽ നിയമനങ്ങൾക്ക് മന്ത്രിസഭ തന്നെ ചുക്കാൻ പിടിക്കുന്ന സാഹചര്യത്തിൽ സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
യുവജനക്ഷേമ യുവജനകാര്യ സ്ഥിരം സമിതിയിൽ നിന്നും യുഡിഎഫ് എംഎൽഎമാർ രാജിവച്ചു - കെ എസ് ശബരിനാഥ്
സർക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചാണ് രാജി