തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച യുഡിഎഫിലെ അവ്യക്തത പരിഹരിച്ചു. ആശയ വിനിമയത്തിലെ വിടവ് പരിഹരിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു. രാവിലെ ചേർന്ന യു ഡി എഫ് നേതൃയോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
കൂടാതെ ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച പാർട്ടി നിലപാട് നിയമസഭയെ അറിയിക്കുമെന്നും സതീശൻ പറഞ്ഞു. മുസ്ലീം സമുദായത്തിന് നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ കുറവ് വരുത്തരുതെന്നും ക്രൈസ്തവ വിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെടാനും യു ഡി എഫ് യോഗത്തിൽ ധാരണയായി.
Also read: മരംമുറി വിവാദം ചര്‍ച്ച ചെയ്യാൻ സിപിഐ നേതൃയോഗം 28ന്
സ്കോളർഷിപ്പ് വിഷയത്തിൽ കോടതി വിധിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്വാഗതം ചെയ്തതിരുന്നു. ഇതിനെതിരെ മുസ്ലീം ലീഗും രംഗത്തു വന്നു.ഇതോടെയാണ് തർക്കം പരിഹരിക്കാൻ പാർട്ടി ശ്രമം തുടങ്ങിയത്.