ETV Bharat / state

യുഡിഎഫ് യോഗം ഇന്ന് ; എൽദോസ് കുന്നപ്പിള്ളില്‍ വിഷയം ചർച്ചയാകും - എൻഡോസൾഫാൻ

പീഡനക്കേസിൽ ആരോപണവിധേയനായി ഒളിവിൽകഴിയുന്ന എൽദോസ് കുന്നപ്പിള്ളിലിനെതിരെ സംഘടനാപരമായി ശക്തമായ നടപടിയെടുക്കുമെന്ന് കെ സുധാകരൻ യോഗത്തെ അറിയിക്കും

UDF meeting today  eldhose kunnappilly  UDF meeting  action against eldhose kunnappilly  യുഡിഎഫ് യോഗം ഇന്ന്  എൽദോസ് കുന്നിപ്പിള്ളിലിനെതിരായ നടപടി  എൽദോസ് കുന്നപ്പിള്ളിൽ  പെരുമ്പാവൂർ എംഎൽഎ  കെപിസിസി പ്രസിഡന്‍റ്  കെ സുധാകരൻ  ഭാരത് ജോഡോ യാത്ര  സിൽവർലൈൻ  സിൽവർലൈൻ സർവേ  എൻഡോസൾഫാൻ  വിഴിഞ്ഞം
യുഡിഎഫ് യോഗം ഇന്ന്; എൽദോസ് കുന്നിപ്പിള്ളിലിനെതിരായ നടപടി ചർച്ചയാകും
author img

By

Published : Oct 18, 2022, 10:21 AM IST

തിരുവനന്തപുരം : യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്. സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് യോഗത്തിന്‍റെ അജണ്ട. എൽദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന കേസ് യോഗത്തിൽ ചർച്ചയാകും.

രാവിലെ പത്തരയ്ക്കാണ് യോഗം. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിനെതിരായ പീഡനക്കേസ് യോഗം പരിശോധിക്കും. ആരോപണവിധേയനായി ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിലിന്‍റെ നടപടിയിൽ ഘടക കക്ഷികൾക്ക് അതൃപ്തിയുണ്ട്.

ഇക്കാര്യം യോഗത്തിൽ ഉന്നയിക്കും, എംഎൽഎക്കെതിരെ സംഘടനാപരമായ ശക്തമായ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ യോഗത്തെ അറിയിക്കും.

ഭാരത് ജോഡോ യാത്ര സൃഷ്‌ടിച്ച അനുകൂല സാഹചര്യവും ഗവർണർ - സർക്കാർ പോരും സിൽവർലൈൻ സർവേ പുനഃരാരംഭിക്കാനുള്ള നീക്കവും യോഗം വിലയിരുത്തും. വിഴിഞ്ഞം, എൻഡോസൾഫാൻ സമരങ്ങളിൽ സ്വീകരിക്കേണ്ട തുടർ സമീപനവും ചർച്ചയാവും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.