ETV Bharat / state

UDF Meeting | K Rail: കെ റെയിലിനെതിരെ വ്യാപക സമരത്തിന് യു.ഡി.എഫ്; വിട്ടുനിന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും - kerala news

UDF Meeting | K Rail: യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് കെ റെയിലിനെതിരെ സമരം ശക്തമാക്കാന്‍ തീരുമാനമായത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തില്‍ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി.

UDF meeting  protest against K RAIL Project  യു.ഡി.എഫ് ഏകോപന സമിതി യോഗം കെ റെയില്‍ സമരം  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേരളം  Thiruvananthapuram news  kerala news  Opposition Leader VD Satheesan
UDF Meeting | K Rail: കെ റെയിലിനെതിരെ വ്യാപക സമരത്തിന് യു.ഡി.എഫ്; യോഗത്തില്‍ പങ്കെടുക്കാതെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും
author img

By

Published : Nov 29, 2021, 1:13 PM IST

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപക സമരം സംഘടിപ്പിക്കാന്‍ യു.ഡി.എഫ്. തിങ്കളാഴ്ച രാവിലെ 10 ന് നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിന്‍റേതാണ് തീരുമാനം. ഡിസംബര്‍ 18 ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ല കേന്ദ്രങ്ങളിലും സമര പരിപാടികള്‍ സംഘടിപ്പിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ അധ്യക്ഷതയില്‍ രാവിലെ 10 ന് കന്‍റോണ്‍മെന്‍റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിന്‍റെതാണ് തീരുമാനം. അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട വിഷയം ഏറ്റെടുക്കും. ഇതിന്‍റെ ഭാഗമായി മുതിര്‍ന്ന നേതാക്കള്‍ വരും ദിവസങ്ങളില്‍ അട്ടപ്പാടി സന്ദര്‍ശിക്കും. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതല്‍ സമര പരിപാടികള്‍ നടത്താനും യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.

ALSO READ: Bypolls to Rajya Sabha seats: രാജ്യസഭ തെരഞ്ഞെടുപ്പ്; ജോസ് കെ മാണിയുടെ ജയമുറപ്പിച്ച്‌ എല്‍.ഡി.എഫ്

പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടികളിലും ഗ്രൂപ്പുകള്‍ക്ക് അതൃപ്‌തിയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.