തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി യുഡിഎഫ് ഇന്ന് യോഗം ചേരും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന യോഗത്തില്‍ പ്രചരണത്തിനുള്ള വിഷയങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടക്കും.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജനും, എംഎല്‍എ ടിവി രാജേഷും പ്രതികളായ സാഹചര്യം, മൂന്നാറില്‍ എസ് രാജേന്ദ്രൻ എംഎല്‍എ ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അപമാനിച്ച സംഭവം എന്നിവ സജീവമാക്കി നിര്‍ത്താന്‍ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.