ETV Bharat / state

കെ-റെയിൽ പദ്ധതിയെക്കുറിച്ച് പഠിക്കാൻ യുഡിഎഫ് സമിതി - കേരള സർക്കാർ

പത്ത് ദിവസത്തിനുള്ളിൽ കെ-റെയിൽ പദ്ധതിയുടെ എല്ലാ വശങ്ങളെ സംബന്ധിച്ചും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

k-rail initiative  keralas k-rail  kerala government  udf committee on k-rail  കെ-റെയിൽ പദ്ധതി  കേരളത്തിന്‍റെ കെ-റെയിൽ  കേരള സർക്കാർ  കെ-റെയിൽ പഠിക്കാൻ യുഡിഎഫ് സമിതി
കെ-റെയിൽ
author img

By

Published : Jun 22, 2021, 2:55 PM IST

തിരുവനന്തപുരം : കെ-റെയിൽ പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഉപസമിതിയെ നിയോഗിച്ച് യുഡിഎഫ്. എം.കെ. മുനീർ കൺവീനറായ സമിതിയിൽ വി.ടി. ബൽറാം, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, ജി. ദേവരാജൻ, മാണി സി. കാപ്പൻ, രാജൻ ബാബു, ജോൺ ജോൺ എന്നിവരാണ് അംഗങ്ങൾ.

കെ-റെയിൽ പദ്ധതിയുടെ എല്ലാ വശങ്ങളെ സംബന്ധിച്ചും സമിതി പഠിക്കും. 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.69,941 കോടി രൂപ ചെലവിട്ടാണ് സംസ്ഥാനത്ത് കെ-റെയിൽ പദ്ധതി കൊണ്ടുവരുന്നത്.

Also Read: നേട്ടത്തോടെ തുടങ്ങി ഇന്ത്യൻ ഓഹരി വിപണി

കെ-റെയിൽ പദ്ധതി യാഥാർഥ്യമായാൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ട്രെയിൻ യാത്രാസമയം 12 മണിക്കൂറിൽ നിന്നും നാല് മണിക്കൂറായി ചുരുങ്ങും. തിരുവനന്തപുരം മുതൽ കാസർകോട് വരെ 529 കിലോമീറ്ററിൽ പുതിയ രണ്ടുവരിപ്പാതയും 11 സ്റ്റേഷനുകളുമാണ് നിർമിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.