ETV Bharat / state

ലീഡ് കുറഞ്ഞ് 40 സീറ്റുകളിലൊതുങ്ങി യുഡിഎഫ് - lead

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് വിജയിച്ചു. എന്നാൽ ഉമ്മൻചാണ്ടിയുടെ ലീഡിൽ വലിയ കുറവുണ്ട്.

UDF assembly constituency election 2021  40 സീറ്റുകളിലൊതുങ്ങി യുഡിഎഫ്  ലീഡ് കുറഞ്ഞ് 40 സീറ്റുകളിൽ  UDF assembly constituency election  UDF seats in election  UDF assembly constituency  congress election results  lead  udf lead election
ലീഡ് കുറഞ്ഞ് 40 സീറ്റുകളിലൊതുങ്ങി യുഡിഎഫ്
author img

By

Published : May 2, 2021, 2:05 PM IST

തിരുവനന്തപുരം: വോട്ടെണ്ണൽ രണ്ട് മണി പിന്നിടുമ്പോൾ 40 സീറ്റുകളിൽ മാത്രം ഒതുങ്ങി യുഡിഎഫ് മുന്നണി. രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് ലീഡ് ചെയ്യുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് വിജയിച്ചു. എന്നാൽ ഉമ്മൻചാണ്ടിയുടെ ലീഡിൽ വലിയ കുറവുണ്ട്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്‌റഫ് വിജയിച്ചു. ചാലക്കുടിയിലും മണ്ണാർക്കാടും യുഡിഎഫ് ലീഡ് നില നിർത്തുന്നു. കോഴിക്കോട് ജില്ലയിലാണ് യുഡിഎഫ് കൂടുതൽ ലീഡ് നില ഉയർത്തിയത്. പേരാവൂരിൽ സണ്ണി ജോസഫ് വീണ്ടും ലീഡിലേക്കെത്തി.

സുൽത്താൻ ബത്തേരി, കൽപറ്റ തുടങ്ങിയ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികൾ ലീഡ് തുടരുന്നു. കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, കൊണ്ടോട്ടി, ഏറനാട്, വണ്ടൂർ പെരിന്തൽമണ്ണ, വേങ്ങര, തിരൂരങ്ങാടി, വടകര, കുറ്റ്യാടി, കൊടുവള്ളി, കോവളം, കരുനാഗപ്പള്ളി, കുണ്ടറ എന്നീ മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് നില ഉയർത്തുകയാണ്. തൃത്താലയിൽ വി ടി ബൽറാമും പാലക്കാട് ഷാഫി പറമ്പിലും ലീഡ് നിലയിൽ പിന്നോട്ട് തന്നെയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.