ETV Bharat / state

പട്ടിക ജാതി ഫണ്ട് തട്ടിപ്പ് : മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുള്‍പ്പടെ അഞ്ച് പേര്‍ക്ക് രണ്ടുവര്‍ഷം തടവും പിഴയും - പട്ടിക ജാതി ഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ശിക്ഷ

2002-2003 കാലയളവിലാണ് കേസിനാസ്‌പദമായ സംഭവം. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കായി നടത്തിയ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സുകള്‍ക്കായി തെരഞ്ഞെടുത്ത സ്ഥാപനത്തിന് അംഗീകാരമുണ്ടെന്ന് കാണിക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കുകയായിരുന്നു

Scheduled caste fund fraud kerala  2 years imprisonment for former ias officer in Scheduled caste fund fraud case  Five people including an ex IAS officer have been jailed for two years and fined in Scheduled caste fund fraud case  കേരളത്തില്‍ പട്ടിക ജാതി ഫണ്ട് തട്ടിപ്പ്  പട്ടിക ജാതി ഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ശിക്ഷ  മുൻ ഐഎഎസ് ഉദ്യോഗസ്ഥന് 2 വർഷം തടവ്
പട്ടിക ജാതി ഫണ്ട് തട്ടിപ്പ് ; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് രണ്ടു വര്‍ഷം തടവും പിഴയും
author img

By

Published : Jul 30, 2022, 7:40 PM IST

തിരുവനന്തപുരം : പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം ഏര്‍പ്പെടുത്തുന്നതിന് നടപ്പാക്കിയ പദ്ധതിയില്‍ അഴിമതി നടത്തിയെന്ന കുറ്റത്തിന് എസ്.സി, എസ്.ടി മുന്‍ ഡയറക്‌ടര്‍ ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥര്‍ക്ക് തിരുവനന്തപുരം വിജിലന്‍സ് കോടതി 2 വര്‍ഷം തടവും 1,10,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. എസ്.സി, എസ്.ടി മുന്‍ ഡയറക്‌ടറും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എ.ജെ രാജന്‍, മുന്‍ ഫിനാന്‍സ് ഓഫിസര്‍ എന്‍. ശ്രീകുമാര്‍, മുന്‍ പട്ടിക ജാതി വികസന വകുപ്പ് ഡി.ഡി.ഒ സത്യദേവന്‍, വര്‍ക്കല മുന്‍ എസ്.സി ഡവലപ്‌മെന്‍റ് ഓഫിസര്‍ സി. സുരേന്ദ്രന്‍, വര്‍ക്കല പൂര്‍ണ സ്‌കൂള്‍ ഓഫ് ഐ.ടി പ്രൊപ്രൈറ്റര്‍ സുകുമാരന്‍ എന്നിവരെയാണ് തിരുവനന്തപുരം വിജിലന്‍സ് ജഡ്‌ജി പി. ഗോപകുമാര്‍ ശിക്ഷിച്ചത്.

ഒന്നുമുതല്‍ 5വരെ പ്രതികള്‍ക്ക് തടവിന് പുറമെ 1,10,000 രൂപ വീതവും അഞ്ചാം പ്രതിക്ക് തടവും 90,000 രൂപയുമാണ് ശിക്ഷ. 2002-2003 കാലയളവില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കായി നടത്തിയ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സുകള്‍ക്കായി തെരഞ്ഞെടുത്ത സ്ഥാപനത്തിന് സര്‍ക്കാര്‍ അംഗീകാരമില്ലാതിരുന്നിട്ടും തെറ്റായ രീതിയില്‍ ആ സ്ഥാപനത്തെ തെരഞ്ഞെടുത്തു. അതിനായി ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ കുറ്റകരമായ ഗൂഢാലോചനയും നടത്തി.

വര്‍ക്കല കേന്ദ്രമായ പൂര്‍ണ എന്ന സ്ഥാപനത്തെയാണ് കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനമായി തെരഞ്ഞെടുത്തത്. ഈ സ്ഥാപനത്തിന് ലാല്‍ ബഹദൂര്‍ ശാസ്ത്രി കേന്ദ്രത്തിന്‍റെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് സോഫ്‌റ്റ്‌വെയര്‍ കോഴ്‌സിന് അംഗീകാരമുണ്ടെന്ന് ഇവര്‍ തെറ്റായി രേഖകളുണ്ടാക്കി.

ഇതുമൂലം ഈ സ്ഥാപനത്തില്‍ പഠിച്ച കുട്ടികള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തില്‍ പഠിക്കാന്‍ സാധിക്കാത്തതിനാല്‍ പദ്ധതിക്ക് ഉദ്ദേശിച്ച ഫലം ഉണ്ടാക്കാനായില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് വിധി. വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്‌ണന്‍ എസ്. ചെറുന്നിയൂര്‍ ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.