ETV Bharat / state

പിഎസ്‌സിക്ക് രണ്ട് പുതിയ അംഗങ്ങള്‍ ; ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ പെന്‍ഷന്‍ പരിഷ്‌കരണത്തിന് തത്വത്തില്‍ അനുമതിയും - തിരുവനന്തപുരം

പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ ശുപാര്‍ശ ചെയ്‌തും, വിരമിച്ച ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കിയും മന്ത്രിസഭായോഗം

new members to Kerala PSC  Kerala PSC  Ministral meeting Decisions  Pension modification for Judicial officers  Pension modification  Judicial officers  പിഎസ്‌സിക്ക് രണ്ട് പുതുയംഗങ്ങള്‍  പിഎസ്‌സി  ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ പരിഷ്‌ക്കരണം  പെന്‍ഷന്‍ പരിഷ്‌ക്കരണം  ജുഡീഷ്യല്‍ ഓഫീസര്‍  മന്ത്രിസഭ യോഗം  മന്ത്രിസഭ  യോഗം  പബ്ലിക് സര്‍വീസ് കമ്മീഷന്‍  തിരുവനന്തപുരം  തസ്‌തിക
പിഎസ്‌സിക്ക് രണ്ട് പുതുയംഗങ്ങള്‍; തീരുമാനങ്ങളുമായി മന്ത്രിസഭ യോഗം
author img

By

Published : Jan 25, 2023, 7:23 PM IST

തിരുവനന്തപുരം : പബ്ലിക് സര്‍വീസ് കമ്മിഷന് നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. ഈ ഒഴിവിലേക്ക് കണ്ണൂര്‍ ജില്ല പ്ലാനിങ് ഓഫിസറും ചാലോട് സ്വദേശിയുമായ കെ.പ്രകാശന്‍, സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവന്‍ ജിപ്‌സണ്‍ വി പോള്‍ എന്നിവരെ പരിഗണിക്കാനാണ് മന്ത്രിസഭായോഗത്തിലെ തീരുമാനം. ഇവരെ അംഗങ്ങളായി നിയമിക്കുന്നതിന് മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

new members to Kerala PSC  Kerala PSC  Ministral meeting Decisions  Pension modification for Judicial officers  Pension modification  Judicial officers  പിഎസ്‌സിക്ക് രണ്ട് പുതുയംഗങ്ങള്‍  പിഎസ്‌സി  ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ പരിഷ്‌ക്കരണം  പെന്‍ഷന്‍ പരിഷ്‌ക്കരണം  ജുഡീഷ്യല്‍ ഓഫീസര്‍  മന്ത്രിസഭ യോഗം  മന്ത്രിസഭ  യോഗം  പബ്ലിക് സര്‍വീസ് കമ്മീഷന്‍  തിരുവനന്തപുരം  തസ്‌തിക
പിഎസ്‌സി അംഗമായി ശുപാര്‍ശ ചെയ്യപ്പെട്ട ജിപ്‌സണ്‍ വി പോള്‍

പിഎസ്‌സി അംഗമായി ശുപാര്‍ശ ചെയ്യപ്പെട്ട കെ.പ്രകാശന്‍

നിഷിന് സ്വന്തം ഭൂമി : നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിങ്ങിന് (നിഷ്) 9.75 ഏക്കര്‍ ഭൂമി കൈമാറാനും ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ടെക്‌നോപാര്‍ക്കിനുവേണ്ടി ഏറ്റെടുത്തതും നിഷ് പാട്ടവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നതുമായ തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ടെക്‌നോപാര്‍ക്കിന്‍റെ ഉടമസ്ഥതയിലുള്ള 9.75 ഏക്കര്‍ ഭൂമിയാണ് കൈമാറുന്നത്. ഇതോടെ നിഷ് നല്‍കേണ്ട കുടിശ്ശിക തുകയായ 1,86,82,700 രൂപ എഴുതിത്തള്ളും.

ഭൂമി സാമൂഹ്യനീതി വകുപ്പിന് കൈമാറുന്നതിനായി ടെക്‌നോപാര്‍ക്കില്‍ നിന്ന് റവന്യൂ വകുപ്പിന് തിരികെ നല്‍കും. ഭൂമി കൈമാറ്റത്തിന്‍റെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, സാമൂഹ്യനീതി വകുപ്പുകളെ മന്ത്രിസഭ ചുമതലപ്പെടുത്തി.

മറ്റ് തീരുമാനങ്ങള്‍ : 01.01.1996 മുതല്‍ 31.12.2005 വരെ വിരമിച്ച ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കാന്‍ യോഗം തത്വത്തില്‍ അനുമതി നല്‍കി. കൊവിഡ് ബാധിതരായ 2,461 കയര്‍ തൊഴിലാളികള്‍ക്ക് 4,000 രൂപ വീതം പ്രത്യേക ധനസഹായം അനുവദിച്ച കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു. മാത്രമല്ല സംസ്ഥാന ആരോഗ്യ ഏജന്‍സിയില്‍ 23 തസ്‌തികകള്‍ കരാര്‍ അടിസ്ഥാനത്തില്‍ സൃഷ്‌ടിക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നല്‍കി. ഹൈക്കോടതിയിലും ജില്ല കോടതികളിലും ഐടി തസ്‌തിക സൃഷ്‌ടിക്കാന്‍ തീരുമാനിച്ചു.

തസ്‌തികകള്‍ സൃഷ്‌ടിച്ച് : കേരള ഹൈക്കോടതിയില്‍ സേവക്‌മാരുടെ ഒമ്പത് തസ്‌തികകള്‍ സൃഷ്‌ടിച്ച് പുറപ്പെടുവിച്ച ഉത്തരവ് യോഗം സാധൂകരിച്ചു. പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ ആക്‌ടിനുകീഴില്‍ രജിസ്‌റ്റര്‍ ചെയ്ത കേസുകളുടെ വിചാരണയ്ക്ക് തിരുവനന്തപുരത്തും തൃശൂരിലുമായി അനുവദിച്ച രണ്ട് പ്രത്യേക കോടതികളില്‍ ഓരോ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്‌തിക സൃഷ്‌ടിക്കുന്നതിനും ഭരണാനുമതി നല്‍കി. കേരള സ്‌റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസി (ഹോംകൊ) ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം 01.07.2019 മുതലുള്ള പ്രാബല്യത്തില്‍ നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.