തിരുവനന്തപുരം: ദേശീയ പാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ്. ജങ്ഷന് സമീപം കാറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. കാറിൽ യാത്ര ചെയ്തിരുന്ന വർക്കല സ്വദേശികളായ ശർമ(61), ഗോപിക(27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് പോയ കാറിനെ മറ്റൊരു വാഹനത്തെ മറികടന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് വന്ന മിനി ലോറി ഇടിയ്ക്കുകയായിരുന്നു. കാറിന്‍റെ മുൻവശം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ മിനിലോറി മറിഞ്ഞു. മിനിലോറിയിലെ യാത്രക്കാരെപറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായില്ലെന്ന് മംഗലപുരം പൊലീസ് പറഞ്ഞു.
പള്ളിപ്പുറത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക് - Car accident
തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് പോയ കാറിനെ മറ്റൊരു വാഹനത്തെ മറികടന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് വന്ന മിനി ലോറി ഇടിയ്ക്കുകയായിരുന്നു