തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് . ഈ സാഹചര്യത്തില്‍ ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ഉച്ച കഴിഞ്ഞ് 2 മണി മുതൽ രാത്രി 10 മണി വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലായിരിക്കും. മലയോര മേഖലയിൽ ഇടിമിന്നൽ സജീവമായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.