തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി രണ്ട് ദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിൻ്റെ പ്രഭാവത്തിലാണ് സംസ്ഥാന വ്യപകമായി മഴ ലഭിക്കുക. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം കൂടുതൽ ശക്തി പ്രാപിക്കും. ആന്ധ്ര തീരത്തും ഒഡീഷ തീരത്തുമാകും ന്യൂനമർദം കൂടുതൽ പ്രഭാവം സൃഷ്ടിക്കുക. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് മഴ കൂടുതൽ ശക്തമാകുക. സംസ്ഥാനത്ത് പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകൾ ഒഴികെയുള്ള പത്ത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അലർട്ട് പ്രഖ്യപിച്ചിട്ടില്ലാത്ത ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ തുടങ്ങിയ അഞ്ചു ജില്ലകളിൽ നാളെയും മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടി മിന്നൽ മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ, പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകൾ ഒഴികെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.