തിരുവനന്തപുരം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിലായി. ആറ്റിങ്ങൽ മാമം സ്വദേശികളായ ജിത്തു രാജ്, ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ സ്വദേശി രതീഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണിവർ.
ഇതുവരെ പിടികിട്ടാത്ത ഒന്നാം പ്രതിയായ ഷാനിയുടെ വീടുകയറി അക്രമിച്ചത് രതീഷും സംഘവും ആണെന്ന് തെറ്റിദ്ധരിച്ചുള്ള വിരോധത്തിലാണ് കൊലപാതകശ്രമം നടന്നത്. മൂന്നാം പ്രതിയെ കാട്ടുംപുറത്ത് വച്ചും രണ്ടാം പ്രതിയെ മാമത്ത് വച്ചുമാണ് അറസ്റ്റ് ചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു. ആറ്റിങ്ങൽ സിഐ എസ്. ഷാജി, എസ്ഐ സനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.