തിരുവനന്തപുരം: ഏറെ പ്രത്യേകതകൾ ഉള്ളതായിരുന്നു പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം. കൊവിഡ് പതിവ് രീതികൾ എല്ലാം തെറ്റിച്ചു. കൊവിഡ് പരിശോധന ഉൾപ്പടെ നടത്തിയാണ് അംഗങ്ങളെയും നിയസഭ ജീവനക്കാരെയും സഭയിലേക്ക് പ്രവേശിപ്പിച്ചത്. എംഎൽഎ ഹോസ്റ്റലിലാണ് എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫിനും കൊവിഡ് പരിശോധനയ്ക്ക് സൗകര്യം ഒരുക്കിയിരുന്നത്. രാവിലെ ഏഴ് മണിയോടെ തന്നെ പരിശോധ ആരംഭിച്ചു. പരിശോധനയിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ പി.എക്ക് രോഗം സ്ഥിരീകരിച്ചു. തുടർന്ന് രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം എം.എൽ.എ നിരീക്ഷണത്തിൽ പോയി. നിയമസഭയുടെ എല്ലാ കവാടങ്ങളിലും അംഗങ്ങൾക്ക് മാസ്കും ഫെയ്സ് ഷീൽഡും ഉൾപ്പടെയുള്ള സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു. സഭയ്ക്ക് ഉള്ളിലും പ്രത്യേക ക്രമീകരണങ്ങൾ. രണ്ടു പേർ ഇരിക്കാറുള്ള ഇരിപ്പിടങ്ങൾ ഒരാളെ മാത്രമാണ് ഇരുത്തിയത്. മേശപ്പുറത്ത് സാനിറ്റൈസറുകളും ഒരുക്കിയിരുന്നു. ആരോപണ പ്രത്യാരോപണങ്ങൾക്കിടയിലും കൊവിഡിനെതിരെ എല്ലാവരും ജാഗ്രത പാലിച്ചു.
കൊവിഡ് ജാഗ്രതയിൽ നിയമസഭയുടെ ഇരുപതാം സമ്മേളനം - Covid Vigilance
കൊവിഡ് പരിശോധന ഉൾപ്പടെ നടത്തിയാണ് അംഗങ്ങളെയും നിയസഭ ജീവനക്കാരെയും സഭയിലേക്ക് പ്രവേശിപ്പിച്ചത്. പരിശോധനയിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ പി.എ ക്ക് രോഗം സ്ഥിരീകരിച്ചു.
![കൊവിഡ് ജാഗ്രതയിൽ നിയമസഭയുടെ ഇരുപതാം സമ്മേളനം തിരുവനന്തപുരം കൊവിഡ് ജാഗ്രത നിയമസഭയുടെ ഇരുപതാം സമ്മേളനം നിയമസഭ സമ്മേളനം Covid Vigilance Twentieth Session of the Legislature](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8536417-thumbnail-3x2-ggldg.jpg?imwidth=3840)