ETV Bharat / state

തിരുവനന്തപുരം കനത്ത ജാഗ്രതയില്‍ - ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം

പോത്തന്‍കോട് പഞ്ചായത്തില്‍ 21 ദിവസവും തിരുവനന്തപുരം നഗരസഭയുടെ ഭാഗമായ കാട്ടായിക്കോണം, അരിയോട്ടുകോണം, മേലവിള എന്നിവിടങ്ങളില്‍ 12 ദിവസവും ലോക്ക് ഡൗണ്‍

tvm_pothencode_lock_down  പോത്തന്‍കോട്  കനത്ത ജാഗ്രത  ഹോം ക്വാറൻ്റെൻ  നിര്‍ദേശം  അവശ്യ സര്‍വീസുകള്‍  ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം  ചെക്ക് പോയിൻ്റുകൾ
തിരുവനന്തപുരം കനത്ത ജാഗ്രതയില്‍
author img

By

Published : Apr 1, 2020, 10:12 AM IST

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ പോത്തന്‍കോടും സമീപ പ്രദേശങ്ങളും കനത്ത ജാഗ്രതയില്‍. പോത്തന്‍കോട് പഞ്ചായത്തിലുള്ളവരോടും സമീപ പഞ്ചായത്തുകളിലെ രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരോടും 14 ദിവസം ഹോം ക്വാറൻ്റെനില്‍ കഴിയാനാണ് നിര്‍ദേശം. അവശ്യ സര്‍വീസുകള്‍ ഉള്‍പ്പെടെ വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

പോത്തന്‍കോടും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കും. കൊവിഡ് ബാധിച്ച്‌ മരിച്ച അബ്‌ദുല്‍ അസീസുമായി ഇടപഴകിയവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. വിദേശത്തു നിന്നെത്തിയവര്‍ പാസ്‌പോര്‍ട്ടടക്കം പോലീസുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്. പോത്തന്‍കോട് പഞ്ചായത്തില്‍ 21 ദിവസം സമ്പൂര്‍ണ ലോക്ക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

അണ്ടൂര്‍ക്കോണം, മംഗലപുരം, വെമ്പായം,മാണിക്കല്‍ പഞ്ചായത്തുകള്‍, തിരുവനന്തപുരം നഗരസഭയുടെ ഭാഗമായ കാട്ടായിക്കോണം, അരിയോട്ടുകോണം, മേലവിള എന്നിവിടങ്ങളില്‍ 12 ദിവസവുമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അബ്‌ദുള്‍ അസീസിനെ ചികിത്സിച്ച ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്ത് കൊവിഡ് മരണമുണ്ടായ സാഹചര്യത്തില്‍ പോലീസ് പരിശോധനയും ശക്തമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പരിശോധനയ്ക്കായി ജില്ലയില്‍ കൂടുതല്‍ ചെക്ക് പോയിൻ്റുകളും സ്ഥാപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.