തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനം ഇടിച്ച് മരിച്ച കേസ് നാളെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. അപകട സമയത്തെ സിസിടിവി ദൃശ്യങ്ങളടക്കമുള്ള രേഖകൾ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് നൽകണം എന്ന ഹർജിയിൽ കോടതി നാളെ വിധി പറയും. ശ്രീറാമിന്‍റെ അപേക്ഷ കോടതി അനുവദിച്ചാൽ നാളെ തന്നെ കേസ് വിചാരണ കോടതിക്ക് കൈമാറും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 3 ന് പുലർച്ചെയാണ് ബഷീർ വാഹനമിടിച്ചു മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ,വഫ ഫിറോസ് എന്നിവരാണ് കേസിലെ പ്രതികൾ.
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്‍റെ മരണം; കേസ് നാളെ കോടതി പരിഗണിക്കും - KM Basheer's death case
അപകട സമയത്തെ സിസിടിവി ദൃശ്യങ്ങളടക്കമുള്ള രേഖകൾ ഒന്നാം പ്രതി ശ്രീറാം വെങ്കട്ടരാമന് നൽകണമെന്ന ഹർജിയിൽ കോടതി നാളെ വിധി പറയും.