തിരുവനന്തപുരം: മൂന്ന് ഹൈസ്‌ക്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച ട്യൂട്ടോറിയൽ കോളജ് അധ്യാപകന്‍ അറസ്റ്റില്‍. മൺവിള പാങ്ങപ്പാറ പാണൻവിള സ്വദേശി ടിആർ.അനിൽകുമാർ (48 ) ആണ് അറസ്റ്റിലായത്. കുളത്തൂർ ജങ്ഷന് സമീപത്തെ സ്വകാര്യ ടൂട്ടോറിയൽ കോളജിലാണ് സംഭവം. ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. സ്‌കൂളിലെ ചൈൽഡ് കൗണ്‍സിലറോടാണ് പീഡന വിവരം കുട്ടികൾ ആദ്യം പറയുന്നത്. പെൺകുട്ടികളെ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് ട്യൂട്ടോറിയൽ കോളജിൽ വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി.
സർക്കാർ ജീവനക്കാരനായ അനിൽകുമാറിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. തുമ്പ പൊലീസ് സ്റ്റേഷൻ സിഐ.ചന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.