തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ പരിധിയില്‍ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രാബല്യത്തില്‍ വന്നു. ഇന്ന് രാവിലെ ആറ് മണി മുതല്‍ ഒരാഴ്‌ചത്തേക്കാണ് നിയന്ത്രണം. നഗരത്തില്‍ സമ്പർക്കത്തിലൂടെ രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. നഗരം പൂർണമായും അടച്ചു. പൊതുഗതാഗതം അനുവദിക്കില്ല. അവശ്യസേവനങ്ങൾ മാത്രമാണ് ഉണ്ടാകുക. എന്നാല്‍ പോയി വാങ്ങാൻ അനുവദിക്കില്ല. സാധനങ്ങൾ പൊലീസ് വീടുകളില്‍ എത്തിച്ച് നല്‍കും. മരുന്ന് വാങ്ങാൻ പോകുന്നവർ സത്യവാങ്മൂലം കൈയില്‍ കരുതണം.
സെക്രട്ടേറിയറ്റ് പൂർണമായും അടച്ചു. സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല. നഗരത്തിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളും അടച്ചു. അടിയന്തര സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്നാണ് ട്രിപ്പിൾ ലോക്ക്ഡൗൺ തീരുമാനിച്ചത്.