ETV Bharat / state

മഹാമാരിക്കാലത്തും സ്വപ്‌ന ഭൂമി കൈവിടാതെ മലയാളി

ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ആളുകൾ കുടിയേറിയിട്ടുള്ള കണക്കില്‍ കേരളമാണ് മുന്നിലുള്ളത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹറിൻ എന്നിങ്ങനെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നിരവധി മലയാളികള്‍ കുടിയേറിയിട്ടുണ്ട്. കേരള കുടിയേറ്റ സര്‍വേകള്‍ പ്രകാരം ഗള്‍ഫിലേക്ക് പോകുന്ന മലയാളി കുടിയേറ്റക്കാരില്‍ ഏതാണ്ട് 90 ശതമാനവും സ്ഥിര ജോലിയല്ല.

Keralaites Gulf Dreams  പ്രവാസി വാർത്തകൾ  ഗൾഫില്‍ പണിയെടുക്കുന്ന മലയാളി  കേരളത്തിന്‍റെ നട്ടെല്ലായി മാറിയ പ്രവാസി  കൊവിഡ് പ്രതിസന്ധി  gulf malayalees news  NRI news
മഹാമാരിക്കാലത്തും സ്വപ്‌ന ഭൂമി കൈവിടാതെ മലയാളി
author img

By

Published : Jul 15, 2020, 4:49 PM IST

Updated : Jul 15, 2020, 5:07 PM IST

കടല്‍ കടന്ന് പോയ മലയാളി തിരികെയെത്തിയത് കൈ നിറയെ പൊന്നും പണവുമായാണ്. കടലിനക്കരെ മറ്റൊരു ലോകമുണ്ടെന്ന് തിരിച്ചറിഞ്ഞ നാൾ മുതല്‍ തുടങ്ങിയതാണ് ജീവിതം തേടിയുള്ള മലയാളിയുടെ ഗൾഫ് പലായനം. മണല്‍ക്കാറ്റും പുറം പൊള്ളുന്ന ചൂടും ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തില്‍ മലയാളി മറക്കാൻ പഠിച്ചു. കടലിന്‍റെ കനിവില്‍ ഗൾഫിന്‍റെ കരപിടിച്ചവർ ജീവിതം തിരിച്ചുപിടിച്ചു. കടലിന്‍റെ ആഴങ്ങളില്‍ ജീവൻ നഷ്ടമായവർ നിരവധി. മണലില്‍ വെന്തുരുകിയും തണുപ്പില്‍ മരവിച്ചും പ്രവാസ ലോകത്ത് അധ്വാനത്തിന്‍റെ ലോകം സൃഷ്ടിച്ചപ്പോൾ അവർക്കൊപ്പം കേരളവും വളർന്നു. പ്രവാസിയുടെ വിയർപ്പാണ് കേരളത്തിന്‍റെ മുഖം മാറ്റിയെടുത്തത്. അരനൂറ്റാണ്ടിലധികം പഴക്കമുണ്ട് മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന്. പട്ടിണിയുടെ ആധിക്യം ലോഞ്ചും പായ്‌കപ്പലും കയറി അതിസാഹസികമായി മലയാളിയെ ഗൾഫ് തീരത്തെത്തിച്ചു.

കേരളത്തിന്‍റെ നട്ടെല്ലായി മാറിയ പ്രവാസി

ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ആളുകൾ കുടിയേറിയിട്ടുള്ള കണക്കില്‍ കേരളമാണ് മുന്നിലുള്ളത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹറിൻ എന്നിങ്ങനെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നിരവധി മലയാളികള്‍ കുടിയേറിയിട്ടുണ്ട്. കേരള കുടിയേറ്റ സര്‍വേകള്‍ പ്രകാരം ഗള്‍ഫിലേക്ക് പോകുന്ന മലയാളി കുടിയേറ്റക്കാരില്‍ ഏതാണ്ട് 90 ശതമാനവും സ്ഥിര ജോലിയല്ല. ഗള്‍ഫ് രാജ്യങ്ങൾ ഇവര്‍ക്കൊന്നും പൗരത്വം നല്‍കുന്നില്ല എന്നതിനാല്‍ കരാര്‍ തീരുന്ന മുറയ്ക്ക് അവര്‍ കേരളത്തിലേക്ക് മടങ്ങേണ്ടി വരും. കെഎംഎസ് 2018 പ്രകാരം തിരിച്ചു വരുന്ന കുടിയേറ്റക്കാരുടെ കണക്ക് 12.95 ലക്ഷമാണ്. മൊത്തം കുടിയേറ്റക്കാരിലെ 60 ശതമാനം വരും ഇത്. വിദേശ ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ) നാട്ടിലേക്ക് അയക്കുന്ന പണത്തിന്‍റെ കാര്യത്തിലും കേരളമാണ് ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം. വിദേശത്തെ ഇന്ത്യക്കാര്‍ അയക്കുന്ന മൊത്തം പണത്തിന്‍റെ 19 ശതമാനവും കേരളത്തിലാണ് എത്തുന്നത്. സംസ്ഥാനത്തിന്‍റെ വാര്‍ഷിക ബജറ്റിന് ആനുപാതികമായ അളവിലുള്ള ബാങ്ക് ഡെപ്പോസിറ്റുകളിലെ ഏതാണ്ട് 39 ശതമാനവും വിദേശ ഇന്ത്യക്കാരുടെ പണമാണ്. ഭവന നിർമാണം, ഓട്ടോ മൊബൈല്‍സ്, ആശുപത്രികള്‍, ഉന്നത വിദ്യാഭ്യാസം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളിലെ സ്വകാര്യ മുതല്‍ മുടക്കുകൾക്ക് ഈ പണമാണ് ആശ്രയം. അതോടൊപ്പം സംസ്ഥാനത്തിന്‍റെ മൊത്തം വികസനത്തിലും ഇത് നിര്‍ണായകമാണ്.

2018-ലെ സാമ്പത്തിക സര്‍വെ പ്രകാരം പ്രവാസി മലയാളികള്‍ നാട്ടിലേക്ക് ഒരു വര്‍ഷം അയയ്ക്കുന്ന പണം 85000 കോടി രൂപയാണ്. ഇന്നിപ്പോള്‍ അത് ഒരു ലക്ഷം കോടി രൂപയില്‍ അധികമായിരിക്കുന്നു. 2018-ലെ സാമ്പത്തിക കണക്കുകള്‍ പ്രകാരം കേരളത്തിലെ ബാങ്കുകളിലേക്ക് പ്രവാസി മലയാളികളില്‍ നിന്നും ഒഴുകി എത്തിയ പണം 169944 കോടി രൂപയായിരുന്നു.

Keralaites Gulf Dreams  പ്രവാസി വാർത്തകൾ  ഗൾഫില്‍ പണിയെടുക്കുന്ന മലയാളി  കേരളത്തിന്‍റെ നട്ടെല്ലായി മാറിയ പ്രവാസി  കൊവിഡ് പ്രതിസന്ധി  gulf malayalees news  NRI news
മലയാളി കുടിയേറ്റക്കാര്‍ വിവിധ രാജ്യങ്ങളില്‍ ഉള്ള എണ്ണത്തിന്റെ കണക്ക്.

ഉറുമ്പ് ഭക്ഷണം സ്വരൂപിക്കുന്നത് പോലെ പ്രവാസി പടി പടിയായി കെട്ടി പൊക്കിയ ജീവിതത്തിന് മുകളിലേക്കാണ് കൊവിഡ് എന്ന മഹാമാരി വന്ന് പതിച്ചത്. കഴിഞ്ഞ മാർച്ച് മാസം മുതല്‍ ഇവരില്‍ പലർക്കും തൊഴിലില്ല. ഒറ്റ മുറിയില്‍ പന്ത്രണ്ടോളം പേർ ഒരുമിച്ചാണ് നിലവില്‍ ജീവിക്കുന്നത്. കൊവിഡിനെ തുടർന്നുണ്ടായ അടച്ചൂപൂട്ടലില്‍ നിരവധി തൊഴിലാളികളാണ് പുറത്തിറങ്ങാൻ കഴിയാതെ പ്രതിസന്ധിയിലായത്. മലയാളി ക്ഷേമ സംഘടനകൾ ഭക്ഷണവും മരുന്നും എത്തിച്ച് നല്‍കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അടച്ചുപൂട്ടലിനെ തുടർന്നുള്ള ദൗർബല്യം ഇതിന് തിരിച്ചടിയാവുന്നുണ്ട്. നിലവില്‍ 13.5 ശതമാനം പേർക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 26.02 ശതമാനം പേര്‍ തൊഴില്‍ നഷ്ടം പ്രതീക്ഷിച്ചു കഴിയുന്നു. ഏതാണ്ട് 18.44 ശതമാനം പേര്‍ക്ക് ശമ്പളം വെട്ടി കുറയ്ക്കലുണ്ടായി. അതേസമയം, 7.32 ശതമാനം പേര്‍ക്ക് ശമ്പളമേ ലഭിക്കുന്നില്ല. ഈ ദുരിതങ്ങള്‍ക്ക് മേല്‍ ദുരിതം എന്ന പോലെയാണ് കൊവിഡ് കേസുകളും മരണങ്ങളും ഇവര്‍ക്കിടയില്‍ വർധിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര മുറികളില്ല എന്നതിനാല്‍ നിരവധി മലയാളികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടും സ്വന്തം കുടുസ് മുറികളില്‍ കഴിയേണ്ടി വരുന്നു. നോര്‍ക്ക റൂട്‌സ് നല്‍കുന്ന കണക്കുകള്‍ പ്രകാരം പ്രവാസി മലയാളികള്‍ക്കിടയില്‍ കൊവിഡ്-19 മൂലം ഉണ്ടായ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിച്ചിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലാണ് ഇത് ഏറ്റവും കൂടുതല്‍. മോശപ്പെട്ട ജീവിത- തൊഴില്‍ സാഹചര്യങ്ങള്‍ ഈ വിഭാഗങ്ങളെ അതീവ അപകടകരമായ അവസ്ഥയില്‍ എത്തിക്കുന്നു. കൊവിഡ് മൂലം ഉണ്ടാകുന്ന മാനസിക സമ്മര്‍ദത്തില്‍ ആത്മഹത്യ കേസുകളും മലയാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തൊഴില്‍ നഷ്ടങ്ങളുടെ മഹാമാരിക്കാലം

കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ തൊഴില്‍ നഷ്ടപ്പെട്ടത് മൂലം മറ്റ് രാജ്യങ്ങളില്‍ നിന്നും 35327 പേർ സംസ്ഥാനത്തേക്ക് മടങ്ങി എത്തിയെന്നാണ് സംസ്ഥാന സർക്കാരിന്‍റെ കണക്ക്. ഇതില്‍ ഭൂരിഭാഗം പേരും ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവരാണ്. മേയ് നാലിന് വിമാന സര്‍വീസുകൾ പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ 46 ദിവസങ്ങളില്‍ സംസ്ഥാനത്തേക്ക് തിരിച്ചു വന്ന 71958 ആളുകളില്‍ 50 ശതമാനം പേരും ഗൾഫില്‍ നിന്നാണ്.

2018-19ലെ കേരളത്തിന്റെ ധനകമ്മി 23957.06 കോടി രൂപയാണ്. ജിഡിപിയുടെ 3.4 ശതമാനം വരും ഇത്. എഫ്ആര്‍ബിഎം നിയമം ലക്ഷ്യമിട്ട മൂന്ന് ശതമാനം എന്ന കണക്ക് മറികടന്നിരിക്കുന്നു ഇത്. ഗള്‍ഫില്‍ നിന്നുള്ള പണത്തിന്‍റെ വരവ് പെട്ടെന്ന് വറ്റി വരണ്ടത് ടൂറിസം- വ്യവസായ മേഖലയെ കാര്യമായി ബാധിച്ചേക്കും. സംസ്ഥാനത്ത് ആതുര സേവനങ്ങളും മതപരമായ കാര്യങ്ങളും നടന്നു വരുന്നതു പോലും വിദേശ മലയാളികളുടെ കൈയയച്ചുള്ള സംഭാവനകളിലൂടെയായിരുന്നു. കുടിയേറ്റക്കാരായ മലയാളികളില്‍ 65.54 ശതമാനം പേര്‍ക്കും ജന്മനാട്ടില്‍ ഒരു തൊഴിലോ അല്ലെങ്കില്‍ മറ്റ് ഉപജീവന മാര്‍ഗങ്ങളോ ഇല്ല.

പ്രവാസി മലയാളികളില്‍ 4.75 ശതമാനം പേര്‍ക്ക് മാത്രമാണ് കേരളത്തില്‍ തൊഴിലോ ബിസിനസോ അല്ലെങ്കില്‍ മറ്റ് ഉപജീവന മാര്‍ഗങ്ങളോ ഉള്ളത്. സര്‍വ്വേയില്‍ പ്രതികരിച്ച 20 ശതമാനത്തിലധികം പേര്‍ക്ക് നാട്ടില്‍ വീടോ സ്ഥലമോ ഇല്ല. 56.12 ശതമാനം പേര്‍ക്ക് നാട്ടില്‍ ഒരു ഉപജീവന മാര്‍ഗ്ഗം കണ്ടെത്തണമെങ്കില്‍ വായ്പകളെയോ അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള സാമ്പത്തിക സഹായങ്ങളേയോ ആശ്രയിക്കേണ്ടതായിട്ടുണ്ട്.

കുടിയേറ്റക്കാരില്‍ ഭൂരിപക്ഷം പേരും തങ്ങളുടെ കുട്ടികളുടെ അല്ലെങ്കില്‍ ബന്ധുക്കളുടെ വിവാഹം അല്ലെങ്കില്‍ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങള്‍ സ്വന്തം ചുമലില്‍ ഉള്ളവരാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 15.79 ശതമാനം പേര്‍ മാത്രമാണ് മെച്ചപ്പെട്ട സ്ഥിതിയിലുള്ളതും ഗള്‍ഫില്‍ തങ്ങളുടെ കുടുംബത്തോടൊപ്പം താമസിക്കുന്നവരുമായിട്ടുള്ളത്. പ്രതികരിച്ചവരില്‍ 65 ശതമാനം പേര്‍ പറയുന്നത് മഹാമാരി തങ്ങളില്‍ വൈകാരികമായ പ്രതിഫലനം സൃഷ്ടിച്ചിരിക്കുന്നു എന്നാണ്. അതേസമയം 34.65 ശതമാനം പേര്‍ ഈ പ്രതിസന്ധി മൂലം കടുത്ത പ്രശ്‌നങ്ങള്‍ നേരിടുന്നതായി പ്രതികരിക്കുകയുണ്ടായി.

സഹായവുമായി സർക്കാർ

കൊവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ട് സംസ്ഥാനത്തേക്ക് മടങ്ങുന്ന വിദേശ ഇന്ത്യക്കാരായ മലയാളികളെ പുനരധിവസിപ്പിക്കുന്നതിനായി 2020 ജൂലായ് 1ന് സംസ്ഥാന സര്‍ക്കാര്‍ ഡ്രീം കേരള പ്രോജക്ട് പദ്ധതി പ്രഖ്യാപിച്ചു. മടങ്ങി വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുകയും സംസ്ഥാനത്തിന്‍റെ വികസനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിദേശത്ത് നിന്നും രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിരവധി പ്രൊഫഷണലുകൾ ഇവരില്‍ ഉൾപ്പെട്ടുന്നു.

2020 ജൂലായ് ഒന്നിന് തുടങ്ങി 100 ദിവസത്തിനുള്ളില്‍ പദ്ധതി വിജയകരമായി നടപ്പാക്കുക എന്ന ആശയമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വെച്ചത്. ഈ കാലയളവിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ മലയാളികളില്‍ നിന്നും നിര്‍ദേശങ്ങളും പദ്ധതികളും സ്വീകരിക്കും. ഇങ്ങനെ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കാന്‍ ഒരു വിദഗ്‌ധ പാനലിനു രൂപം നല്‍കും. പദ്ധതിക്കായി യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പാനലിനും രൂപം നല്‍കുന്നുണ്ട്. ഇത് കൂടാതെ ജൂലായ് 15 മുതല്‍ 30 വരെ ഒരു ഡ്രീം കേരള ഐഡിയാതോണ്‍ സംഘടിപ്പിക്കുകയും അതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്ന് മുതല്‍ പത്ത് വരെ വിവിധ വിഭാഗങ്ങളുടെ ഹാക്കതോണും സംഘടിപ്പിക്കും. മടങ്ങി വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നു എന്ന് ഉറപ്പ് വരുത്താനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡ്രീം കേരള പ്രോജക്ട് എന്ന ആശയത്തിന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്.

പ്രവാസി സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്ത് രണ്ടു ഘട്ടങ്ങളിലായി ഈ പദ്ധതി നടപ്പില്‍ വരുത്തണം. സംസ്ഥാനത്തേക്ക് മടങ്ങി വരുന്ന പ്രവാസികളെ പിന്തുണക്കുന്ന ശ്രമങ്ങളുടെ ഭാഗമായി കൊവിഡ്-19 മൂലം ബാധിക്കപ്പെട്ടവര്‍ക്ക് വളരെ പലിശ കുറഞ്ഞ സ്വര്‍ണ പണയ വായ്പകള്‍ നല്‍കാനും സർക്കാർ തീരുമാനിച്ചു. സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസാണ് വായ്‌പ നല്‍കുന്നത്. ആദ്യ നാല് മാസത്തേക്ക് വെറും മൂന്ന് ശതമാനം പലിശ നിരക്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ നല്‍കാനാണ് തീരുമാനം. നിലവിലുള്ള 10.5 ശതമാനം പലിശ നിരക്ക് അഞ്ചാം മാസം മുതല്‍ മാത്രമേ ഈ വായ്പകള്‍ക്ക് ഈടാക്കൂ. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മടങ്ങി വരാന്‍ നിര്‍ബന്ധിതരായ നോര്‍ക്ക കാര്‍ഡ് ഉള്ളവർക്കാണ് ഈ വായ്‌പകള്‍ക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. പ്രവാസി ചിറ്റ്‌സിലെ അംഗങ്ങള്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കില്‍ ഒന്നര ലക്ഷം രൂപ വരെ വായ്‌പകള്‍ ലഭിക്കും. അതുപോലെ 10000 രൂപ വരെയുള്ള സ്വര്‍ണ പണയ വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്ക് ഒരു ശതമാനം കുറച്ച് 8.5 ശതമാനമാക്കി മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു. ചെറുകിട ബിസിനസുകള്‍ക്ക് 24 മാസങ്ങളിലേക്കായി ഒരു ലക്ഷം രൂപ വരെയാണ് കെഎസ്എഫ്ഇ വായ്‌പകള്‍ വാഗ്ദാനം ചെയ്യുന്നത്. ദിവസേന കുറഞ്ഞു വരുന്ന സമതുലിത രീതി പ്രകാരം ഈ വായ്പകള്‍ക്ക് 11.5 ശതമാനം പലിശ നിരക്ക് ഈടാക്കും. കൃത്യമായി തിരിച്ചടവ് ഉണ്ടായാല്‍ പലിശ നിരക്ക് 11 ശതമാനത്തില്‍ ഒതുക്കി നിര്‍ത്തും. സ്ഥിര നിക്ഷേപങ്ങളും സ്വര്‍ണ്ണവുമെല്ലാം ഈടായി നല്‍കുന്നവര്‍ക്ക് 10.5 ശതമാനം പലിശ നിരക്കില്‍ വായ്‌പകള്‍ ലഭിക്കുന്നതാണ്. ബിസിനസുകള്‍ക്കായി ഗ്രൂപ്പ് വായ്പാ പദ്ധതിയും കെ എസ് എഫ് ഇ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ഗ്രൂപ്പിലും 20 പേരുണ്ടായിരിക്കണം. ഗ്രൂപ്പിലെ ഓരോ അംഗങ്ങള്‍ക്കും ഒരു നിശ്ചിത തുക നല്‍കും. വായ്പ അല്ലെങ്കില്‍ ചിറ്റ് തുക നാലു മാസങ്ങള്‍ക്കു ശേഷം അത്യാവശ്യക്കാര്‍ക്ക് അപ്പോള്‍ തന്നെ നല്‍കും.

അതിജീവിക്കും മഹാമാരിയെ

തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായിട്ടും കൊവിഡിന് ശേഷമുള്ള അനിശ്ചിതത്വങ്ങളെ കുറിച്ച് ഉല്‍കണ്ഠ ഉണ്ടെങ്കിലും തങ്ങളുടെ ഗള്‍ഫ് സ്വപ്നങ്ങള്‍ ഉപേക്ഷിക്കാന്‍ പലരും തയ്യാറല്ല എന്നതാണ് സത്യം. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി റിസാല എന്ന മാസിക മലയാളി കുടിയേറ്റക്കാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വെ സൂചിപ്പിക്കുന്നത് 91 ശതമാനം പ്രവാസി മലയാളികള്‍ക്കും ഗള്‍ഫില്‍ തുടരാനാണ് ആഗ്രഹമെന്നാണ്. ഗൾഫില്‍ തന്നെ പിടിച്ചു നില്‍ക്കാം എന്ന പ്രതീക്ഷ പുലര്‍ത്തി കഴിയുന്നവരാണ് ഭൂരിഭാഗവും. കൊവിഡ് പ്രത്യാഘാതങ്ങളെ കുറിച്ച് ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസി മലയാളികള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇത്തരമൊരു സര്‍വെ നടക്കുന്നത്. ആറ് ജിസിസി രാജ്യങ്ങളില്‍ നിന്ന് 7223 പേരിലാണ് ഈ സര്‍വെ നടത്തിയത്. ഇവരില്‍ 65 ശതമാനം പേരും കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലുള്ളവരാണ്. ഇതുവരെ 13.5 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. 26.02 ശതമാനം പേര്‍ തൊഴില്‍ നഷ്ടം പ്രതീക്ഷിച്ചു കഴിയുന്നു. ഏതാണ്ട് 18.44 ശതമാനം പേര്‍ക്ക് ശമ്പളം വെട്ടി ചുരുക്കി. അതേസമയം 7.32 ശതമാനം പേര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. വിവിധ പ്രായ, സാമൂഹിക, വിദ്യാഭ്യാസ, വരുമാന ഗ്രൂപ്പുകളില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തിയാണ് സാമ്പിൾ സർവെ നടത്തിയത്.

കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ളവരും ഇതില്‍ പങ്കെടുത്തു. തൊഴില്‍ നഷ്ടവും, ശമ്പളം വെട്ടി കുറയ്ക്കലും, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളും ഒക്കെ നേരിട്ടിട്ടും സംരംഭകരും തൊഴിലാളികളും ഉള്‍പ്പെടെയുള്ള ഭൂരിഭാഗം പ്രവാസി മലയാളികളും ഗള്‍ഫ് സ്വപ്നം ഉപേക്ഷിക്കാന്‍ തയാറല്ല. ഒരു പുനരുജ്ജീവനം ഉണ്ടാകുമെന്ന് തന്നെയാണ് ഇവർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ തുടരണമെന്ന് പലരം പ്രതികരിച്ചതെന്ന് പ്രവാസി റിസാലയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായ അലി അക്ബര്‍ പറയുന്നു. ഗള്‍ഫ് മേഖലയിലെ കുടിയേറ്റ സമൂഹങ്ങള്‍ക്കിടയില്‍ മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ കുറിച്ചാണ് സര്‍വേനടത്തിയത്. 52.04 ശതമാനം പേര്‍ പ്രതിസന്ധി ഇവിടെ തുടരാനും അതല്ലെങ്കില്‍ പ്രതിസന്ധി കഴിയുന്നതോടെ തിരിച്ചു വരുവാനും ആഗ്രഹിക്കുന്നതായി പ്രതികരിച്ചു. വെറും 8.9 ശതമാനം പേര്‍ മാത്രമാണ് കേരളത്തിലേക്ക് മടങ്ങി കഴിഞ്ഞാല്‍ പിന്നെ ഗള്‍ഫിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നില്ല എന്ന് സൂചിപ്പിച്ചത്.

നാട്ടില്‍ വരുമാന മാര്‍ഗം ഇല്ലാത്തതും സാമ്പത്തിക സുസ്ഥിരത ഇല്ലാത്തതുമാണ് പ്രതിസന്ധി വേളയിലും ഒരു വിദേശ രാജ്യത്ത് തന്നെ തുടരുവാന്‍ പ്രവാസി മലയാളികളെ പ്രേരിപ്പിക്കുന്നത്. കുടിയേറ്റക്കാരായ മലയാളികളില്‍ 65.54 ശതമാനം പേര്‍ക്കും ജന്മനാട്ടില്‍ ഒരു തൊഴിലോ അല്ലെങ്കില്‍ മറ്റ് ഉപജീവന മാര്‍ഗങ്ങളോ ഇല്ല. പ്രവാസി മലയാളികളില്‍ 4.75 ശതമാനം പേര്‍ക്ക് മാത്രമാണ് കേരളത്തില്‍ തൊഴിലോ ബിസിനസോ അല്ലെങ്കില്‍ മറ്റ് ഉപജീവന മാര്‍ഗങ്ങളോ ഉള്ളത്. സര്‍വേയില്‍ പ്രതികരിച്ച 20 ശതമാനത്തിലധികം പേര്‍ക്ക് നാട്ടില്‍ വീടോ സ്ഥലമോ ഇല്ല. 56.12 ശതമാനം പേര്‍ക്ക് നാട്ടില്‍ ഒരു ഉപജീവന മാര്‍ഗം കണ്ടെത്തണമെങ്കില്‍ വായ്‌പകളെയോ അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള സാമ്പത്തിക സഹായങ്ങളേയോ ആശ്രയിക്കേണ്ടതുണ്ട്. കുടിയേറ്റക്കാരില്‍ ഭൂരിപക്ഷം പേരും തങ്ങളുടെ കുട്ടികളുടെ അല്ലെങ്കില്‍ ബന്ധുക്കളുടെ വിവാഹം അല്ലെങ്കില്‍ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങള്‍ സ്വന്തം ചുമലില്‍ ഉള്ളവരാണ്. 15.79 ശതമാനം പേര്‍ മാത്രമാണ് മെച്ചപ്പെട്ട സ്ഥിതിയിലുള്ളതും ഗള്‍ഫില്‍ തങ്ങളുടെ കുടുംബത്തോടൊപ്പം താമസിക്കുന്നവരുമായിട്ടുള്ളത്.

പ്രതികരിച്ചവരില്‍ 65 ശതമാനം പേര്‍ പറയുന്നത് മഹാമാരി തങ്ങളില്‍ വൈകാരികമായ പ്രതിഫലനം സൃഷ്ടിച്ചിരിക്കുന്നു എന്നാണ്. അതേസമയം, 34.65 ശതമാനം പേര്‍ ഈ പ്രതിസന്ധി മൂലം കടുത്ത പ്രശ്‌നങ്ങള്‍ നേരിടുന്നതായി പ്രതികരിക്കുകയുണ്ടായി. റിസാല സ്റ്റഡി സര്‍ക്കിളിന്‍റെ സന്നദ്ധ സേവകര്‍ നടത്തിയ സര്‍വ്വേയിലെ കണ്ടെത്തലുകള്‍ മടങ്ങി വരുന്ന പ്രവാസി മലയാളികള്‍ക്ക് വേണ്ടി പദ്ധതികള്‍ രൂപപ്പെടുത്തുമ്പോള്‍ കേരള സര്‍ക്കാരിന് ഉപകാരപ്രദമായി മാറും.

പ്രവാസികള്‍ക്ക് ജീവനം പദ്ധതി

* ഡി 1 ലക്ഷം രൂപ വരെയുള്ള വായ്പകള്‍: ആദ്യ മൂന്ന് മാസങ്ങള്‍ക്ക് 3 ശതമാനം പലിശ. അതിനു ശേഷം 10.5 ശതമാനം.

* പ്രവാസി ചിറ്റിലെ അംഗങ്ങള്‍ക്ക് ഡി 1.5 ലക്ഷം. 3 ശതമാനം പലിശ നിരക്കില്‍.

* ജൂണ്‍-30 വരെ കെ എസ് എഫ് ഇ വായ്പ തിരിച്ചു പിടിക്കില്ല.

* ചെറുകിട ബിസിനസ്സുകള്‍ക്കുള്ള 24 മാസ കാലയളവിലെ വായ്പകള്‍. ഡി ഒരു ലക്ഷം 11.5 ശതമാനം നിരക്കില്‍.

* ഓരോ ഗ്രൂപ്പിലും 20 അംഗങ്ങളുള്ള ബിസിനസ്സുകള്‍ക്കുള്ള ഗ്രൂപ്പ് വായ്പാ പദ്ധതി.

Last Updated : Jul 15, 2020, 5:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.