ETV Bharat / state

ദുരിതാശ്വാസത്തിന് കെഎസ്ആര്‍ടിസിയും ; സേവനം വിട്ടുകൊടുക്കാന്‍ നിര്‍ദേശിച്ചതായി മന്ത്രി - ഗതാഗത മന്ത്രി

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി മണ്ണിടിച്ചില്‍ ഉള്ള പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസിയുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തി വയ്ക്കും

Transport Minister  Antony Raju  Transport Department  heavy rain in kerala  heavy rain  മഴക്കെടുതി  ഗതാഗത വകുപ്പ്  ഗതാഗത മന്ത്രി  ആന്‍റണി രാജു
മഴക്കെടുതി നേരിടാന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ഗതാഗത മന്ത്രി
author img

By

Published : Oct 16, 2021, 7:53 PM IST

തിരുവനന്തപുരം : അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ട ന്യൂനമര്‍ദങ്ങളെത്തുടര്‍ന്ന് സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ കെടുതികള്‍ നേരിടാന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മന്ത്രി ആന്‍റണി രാജു.

ജലഗതാഗത വകുപ്പിന്‍റെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള 5 റെസ്‌ക്യൂ കം ആംബുലന്‍സ് ബോട്ടുകളോട് ജാഗ്രത പാലിക്കാനും ആവശ്യമായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും ഗതാഗത മന്ത്രി ആന്‍റണി രാജു നിര്‍ദേശിച്ചു.

Also Read: കൂട്ടിക്കലിൽ ഉരുള്‍പൊട്ടി 13 പേരെ കാണാതായി, മൂന്ന് വീടുകൾ ഒലിച്ചുപോയി, പ്രദേശം ഒറ്റപ്പെട്ടു

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി മണ്ണിടിച്ചില്‍ ഉള്ള പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസിയുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തി വയ്ക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ സേവനം വിട്ടുനല്‍കാനും മന്ത്രി നിര്‍ദേശിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

എല്ലാ ആര്‍.ടി.ഒ, ജോയിന്‍റ് ആര്‍.ടി.ഒമാരും അവരവരുടെ കീഴില്‍ വരുന്ന പ്രദേശങ്ങളിലെ ജെസിബി, ടിപ്പര്‍, ക്രെയിന്‍, ആംബുലന്‍സ്, എന്നിവ സജ്ജമാക്കണം. ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നാല്‍ അതിന് ആവശ്യമായ വാഹനങ്ങളുടെ ലിസ്റ്റ് തയാറാക്കാനും ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനും മന്ത്രി ആവശ്യപ്പെട്ടു.

കലക്ടറേറ്റുകളിലെ ദുരന്തനിവാരണ സെല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.