തിരുവനന്തപുരം : ലോക്ക്ഡൗണിനെ തുടർന്ന് നിര്‍ത്തി വെച്ച ട്രെയിന്‍ ഗതാഗതം ജൂണ്‍ 16ന് പുനരാരംഭിക്കും. കടുത്ത ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ യാത്രക്കാരുടെ എണ്ണം തീരെ കുറഞ്ഞതോടെയാണ് കേരളത്തില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്താന്‍ റെയില്‍വേ തീരുമാനിച്ചത്. ജൂണ്‍ 1 മുതല്‍ 15 വരെ 13 എക്‌സ്പ്രസ് തീവണ്ടികളും 3 മെമുകളും സര്‍വീസ് നിര്‍ത്തിയിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ജൂണ്‍ 16വരെയാണ്. ജൂൺ 17 മുതല്‍ ലോക്ക്ഡൗണിൽ ഇളവുകളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ന് വൈകിട്ട് ചേരുന്ന ഉന്നത തല യോഗത്തില്‍ ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കും.
Also read: ലോക്ക്ഡൗണിലും ഇവർക്ക് സ്‌കൂളുണ്ട് , അതും വീടിന്‍റെ മുകളില്‍
ഇതോടെ യാത്രക്കാരുടെ എണ്ണം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.ഏതൊക്കെ തീവണ്ടികളാണ് നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കുക എന്നത് ഉടന്‍ അറിയിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.