തിരുവനന്തപുരം : കേരളത്തിലെ ചില പ്രധാന ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ച് ദക്ഷിണ റെയിൽവേ. മാഹി സ്റ്റേഷനിൽ സംയോജിത സ്റ്റീൽ ഗർഡർ പാലം ഉറപ്പിക്കുന്നതിനാലും ലെവൽ ക്രോസിങ് ഗേറ്റ് നമ്പർ: 218 ലെ റോഡ് ഓവർ ബ്രിഡ്‌ജ് ജോലികൾ സുഗമമാക്കുന്നതിനുള്ള ലൈൻ ബ്ലോക്ക്/പവർ ബ്ലോക്ക്, പാലക്കാട് ഡിവിഷനിലെ 1062, 1063 എന്നിവിടങ്ങളിലെ ബ്രിഡ്‌ജ് ജോലികൾ എന്നിവ മൂലമാണ് ദക്ഷിണ റെയിൽവേ ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ചത്. ട്രെയിൻ സമയമാറ്റം ഇന്നു മുതൽ നിലവിൽ വരും.
ട്രെയിൻ സർവീസുകളുടെ പാറ്റേണിൽ വരുത്തിയ മാറ്റങ്ങൾ ഇപ്രകാരമാണ്:
മംഗലാപുരം സെൻട്രൽ - ഡോ. എംജിആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ: 22638)- സാധാരണയായി മംഗലാപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് രാത്രി 11.45 ന് പുറപ്പെടുന്ന ട്രെയിൻ 2 മണിക്കൂറും 50 മിനിറ്റും വൈകി ഓടും. സർവീസ് പുലർച്ചെ 2.35ന് മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിക്കും. നവംബർ 2, 3, 4, 5, 6, 8 തീയതികളിൽ സമയമാറ്റം നിലവിൽ വരും.
ഡോ. എംജിആർ ചെന്നൈ സെൻട്രൽ -മാംഗ്ലൂർ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (22637)- ഡോ. എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഉച്ചയ്‌ക്ക് 1.25 ന് പുറപ്പെടേണ്ടിയിരുന്ന ഡോ. എംജിആർ ചെന്നൈ സെൻട്രൽ - മാംഗ്ലൂർ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (22637) 3 മണിക്കൂർ വൈകി 4.25 ന് പുറപ്പെടും. പുതുക്കിയ സമയം നവംബർ 8 വരെ ഏഴ് ദിവസത്തേക്ക് ബാധകമായിരിക്കും.
കൊച്ചുവേളി-ഭാവ്‌നഗർ ടെർമിനസ് പ്രതിവാര എക്‌സ്‌പ്രസ് (19259): ഒക്‌ടോബർ 2ന് 3.45ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുണ്ട കൊച്ചുവേളി-ഭാവ്‌നഗർ ടെർമിനസ് പ്രതിവാര എക്‌സ്‌പ്രസ് (19259) ഒക്‌ടോബർ നാലിന് കൊച്ചുവേളിയിൽ നിന്ന് രാത്രി 7.35ന് പുറപ്പെടും.
എറണാകുളം ജംഗ്‌ഷൻ-ഓഖ ബൈ-വീക്ക്‌ലി എക്‌സ്‌പ്രസ് (16338): നവംബർ 3ന് എറണാകുളം ജംഗ്‌ഷൻ സ്റ്റേഷനിൽ നിന്ന് രാത്രി 8.25-ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം ജംഗ്‌ഷൻ-ഓഖ ബൈ-വീക്ക്‌ലി എക്‌സ്‌പ്രസ് (16338) 3 മണിക്കൂറും 50 മിനിറ്റും വൈകി 12.15-ന് എറണാകുളം ജംഗ്‌ഷൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടും.
തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ രാജധാനി എക്‌സ്‌പ്രസ് (12431): തിരുവനന്തപുരത്ത് നിന്ന് രാത്രി 7.15ന് പുറപ്പെടേണ്ട തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ രാജധാനി എക്‌സ്‌പ്രസ് (12431) രണ്ടര മണിക്കൂർ വൈകി 9.45-ന് സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കും.
എറണാകുളം ജംഗ്ഷൻ-അജ്‌മീർ ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12977): നവംബർ 5-ന് രാത്രി 8.25-ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം ജംഗ്ഷൻ-അജ്‌മീർ ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12977) നവംബർ 6-ന് 3 മണിക്കൂർ 50 മിനിറ്റ് വൈകി 12.15-ന് സ്റ്റേഷനിൽ നിന്ന് പുറപ്പെടും.
എറണാകുളം ജംഗ്ഷൻ-ലോകമാന്യതിലക് ദ്വിവാര തുരന്തോ എക്‌സ്‌പ്രസ് (12224): നവംബർ 5-ന് എറണാകുളത്ത് നിന്ന് രാത്രി 9.30-ന് സർവീസ് ആരംഭിക്കേണ്ട എറണാകുളം ജംഗ്ഷൻ-ലോകമാന്യതിലക് ദ്വിവാര തുരന്തോ എക്‌സ്‌പ്രസ് (12224) നവംബർ 6-ന് പുലർച്ചെ 1.10-ന് സ്റ്റേഷനിൽ നിന്ന് പുറപ്പെടും. ട്രെയിൻ മൂന്ന് മണിക്കൂർ 40 മിനിറ്റ് വൈകി ഓടും.
തിരുവനന്തപുരം സെൻട്രൽ-വെരാവൽ പ്രതിവാര എക്‌സ്‌പ്രസ് (16334): നവംബർ 6 ന് 3.45 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം സെൻട്രൽ-വെരാവൽ പ്രതിവാര എക്‌സ്‌പ്രസ് (16334) അന്ന് രാത്രി 7.35 ന് സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കും. ട്രെയിൻ സർവീസ് 3 മണിക്കൂറും 50 മിനിറ്റും വൈകും.
നാഗർകോവിൽ-മംഗലാപുരം സെൻട്രൽ ഏറനാട് എക്‌സ്‌പ്രസ് (16606)- നവംബർ 16-ന് 02.15 മണിക്ക് നാഗർകോവിലിൽ നിന്ന് പുറപ്പെടേണ്ട നാഗർകോവിൽ-മംഗലാപുരം സെൻട്രൽ ഏറനാട് എക്‌സ്‌പ്രസ് നാഗർകോവിലിൽ നിന്ന് 04.25ന് പുറപ്പെടും.
കോയമ്പത്തൂർ - മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ് (16323)- നവംബർ 16-ന് 07.50ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും.
നവംബർ മൂന്നിന് -
- ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജംഗ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12618) 3 മണിക്കൂറും 20 മിനിറ്റും നിയന്ത്രിക്കും.
- കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്‌ദി എക്‌സ്‌പ്രസ് (12081) 20 മിനിറ്റ് നിയന്ത്രിക്കും.
- ചണ്ഡീഗഡ്-കൊച്ചുവേളി സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12218) 2 മണിക്കൂർ 40 മിനിറ്റ് നിയന്ത്രിക്കും.
- ഡോ. എംജിആർ ചെന്നൈ സെൻട്രൽ-മാംഗ്ലൂർ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12685) ഒരു മണിക്കൂർ 10 മിനിറ്റ് നിയന്ത്രിക്കും.
- തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്‌സ്‌പ്രസ് (16604) ഒരു മണിക്കൂർ നിയന്ത്രിക്കും.