തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. വിവിധ ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കി. രണ്ട് സര്‍വീസുകള്‍ വെട്ടിചുരുക്കി. സംസ്ഥാനത്തെ വിവിധ റെയില്‍വേ ട്രാക്കുകളില്‍ അറ്റകുറ്റപണികള്‍ പുരോഗമിക്കുന്നതാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം.
റദ്ദാക്കിയ ട്രെയിനുകള്‍: ലോക മാന്യതിലക്- കൊച്ചുവേളി ഗരീബ്‌രഥ്, മധുരൈ- തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ്, നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്‌സ്‌പ്രസ്, നിലമ്പൂര്‍ റോഡ് -ഷൊര്‍ണൂര്‍ ജങ്ഷന്‍ അണ്‍റിസര്‍വ്‌ഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ സർവീസാണ് പൂർണമായും റദ്ദാക്കിയത്.
വഴിതിരിച്ച് വിട്ട ട്രെയിനുകള്‍: ആലപ്പുഴ വഴി സർവീസ് നടത്തുന്ന ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്‌സ്‌പ്രസ് കോട്ടയം വഴിയാകും സർവീസ് നടത്തുക. നിലമ്പൂർ റോഡ് - കോട്ടയം എക്‌സ്‌പ്രസ് ട്രെയിൻ അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂർ- എറണാകുളം എക്‌സ്‌പ്രസ് തൃശൂരിലും യാത്ര അവസാനിപ്പിക്കും.
സമയക്രമത്തിലും മാറ്റം: റെയില്‍വേ ട്രാക്കിലെ അറ്റകുറ്റപണികള്‍ കാരണം ട്രെയിനുകൾ പുറപ്പെടുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് 5.30ന് പുറപ്പെടുന്ന എക്‌സ്‌പ്രസ് ട്രെയിൻ 7.45ന് ആകും പുറപ്പെടുക. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 2.25ന് പുറപ്പെടേണ്ട എക്‌സ്‌പ്രസ് ട്രെയിൻ 6.40നും നാളെ സർവീസ് നടത്തുന്ന കണ്ണൂർ- ഷൊർണൂർ റൂട്ടിലെ മെമു ട്രെയിൻ കോഴിക്കോട് യാത്ര അവസാനിപ്പിക്കുകയും ചെയ്യും. ആലപ്പുഴ- കണ്ണൂർ എക്‌സ്‌പ്രസ് നാളെയും മെയ് 30നും കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.
സംസ്ഥാനത്തെ റെയില്‍വേ ട്രാക്കുകളിലെ അറ്റകുറ്റപണികളെ തുടര്‍ന്ന് ഇന്നലെയും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. പതിനഞ്ചോളം സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ട്രെയിന്‍ ഗതാഗതം നിയന്ത്രിച്ചത് യാത്രക്കാരെ ഏറെ പ്രതിസന്ധിയിലാക്കി. ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ അധികരിപ്പിക്കാത്തതും പ്രതിസന്ധിക്ക് കാരണമായി.
also read: ആര്യൻ ഖാനെതിരായ വ്യാജ ലഹരി കേസ് : തുടർച്ചയായ രണ്ടാം ദിവസവും സമീർ വാങ്കഡെയെ സിബിഐ ചോദ്യം ചെയ്‌തു.