തിരുവനന്തപുരം : അറ്റകുറ്റപ്പണികള്‍ കാരണം 19 ഓളം ട്രെയിനുകള്‍ റദ്ദാക്കി. തൃശൂര്‍ യാര്‍ഡിലും ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. 15 ട്രെയിനുകള്‍ പൂര്‍ണമായും 4 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകള്‍ : ഗരീബ്‌രഥ് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, കൊല്ലം എറണാകുളം മെമു, എറണാകുളം കൊല്ലം മെമു, എറണാകുളം കായംകുളം മെമു, കൊല്ലം കോട്ടയം മെമു, എറണാകുളം കൊല്ലം സ്‌പെഷ്യല്‍ മെമു, കോട്ടയം കൊല്ലം മെമു.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: കായംകുളം എറണാകുളം എക്‌സ്പ്രസ്, എറണാകുളം ആലപ്പുഴ മെമു, ആലപ്പുഴ എറണാകുളം എക്‌സ്പ്രസ്. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് എന്നിവ കൊല്ലം വരെ മാത്രമേ സര്‍വീസ് നടത്തുള്ളൂ. ശബരി എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ്, കന്യാകുമാരി ബെംഗളൂരു എക്‌സ്പ്രസ്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്‌ദി, തിരുവനന്തപുരം ചെന്നൈ മെയില്‍, നാഗര്‍കോവില്‍ ഷാലിമാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, വഞ്ചിനാട് എക്‌സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ നാളെ ആലപ്പുഴ വഴിയും തിരിച്ചുവിട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ 27നും സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ ഗാർഡറുകൾ മാറ്റുന്നതിനാലാണ് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം-കണ്ണൂർ, കണ്ണൂർ -തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിൻ സർവീസുകള്‍ റദ്ദാക്കുകയുണ്ടായി.
രപ്‌തിസാഗർ എക്‌സ്‌പ്രസ് ട്രെയിൻ പാലക്കാട് സർവീസ് അവസാനിപ്പിച്ചിരുന്നു. രപ്‌തിസാഗർ എക്‌സ്‌പ്രസ് പാലക്കാട് ജങ്ഷനും എറണാകുളം ജങ്ഷനും ഇടയ്ക്ക് ഭാഗികമായി റദ്ദാക്കുകയായിരുന്നു. തിരുവനന്തപുരം-കണ്ണൂർ, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്‌ദി, ചെന്നൈ - ആലപ്പുഴ സൂപ്പർഫാസ്റ്റ്, ആലപ്പുഴ- ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസ്, എറണാകുളം- കണ്ണൂർ ഇന്‍റർസിറ്റി എക്‌സ്പ്രസ്, എറണാകുളം-ഗുരുവായൂർ എക്‌സ്‌പ്രസ്, നാഗർകോവിൽ-മംഗളൂരു സെൻട്രൽ ഏറനാട് എക്‌സ്പ്രസ്, മംഗളൂരു-നാഗർകോവിൽ ഏറനാട് എക്‌സ്പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ്, കൊച്ചുവേളി-ലോക്‌മാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസ്, എറണാകുളം-പാലക്കാട് മെമു എക്‌സ്പ്രസ്, പാലക്കാട്-എറണാകുളം മെമു എക്‌സ്പ്രസ്, എറണാകുളം-ഷൊർണൂർ മെമു എക്‌സ്പ്രസ്, ഗുരുവായൂർ- തൃശൂർ എക്‌സ്പ്രസ്, തൃശൂർ-ഗുരുവായൂർ എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് ഏപ്രില്‍ 27ന് റദ്ദാക്കിയത്.
അതേസമയം ഏപ്രില്‍ 25 കേരളത്തിന്‍റെ റെയില്‍ മേഖലയ്‌ക്ക് ഏറെ പ്രാധാന്യമുള്ള ദിവസമായിരുന്നു. കേരളത്തിലെ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തത് അന്നായിരുന്നു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിൻ ഏതാനും ചില സ്റ്റോപ്പുകളിൽ മാത്രം നിർത്തി തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് യാത്രക്കാരെ അതിവേഗം എത്തിക്കുകയാണ്.
1,128 പേർക്ക് ട്രെയിനിൽ യാത്ര ചെയ്യാം. ട്രെയിനിന്‍റെ മുന്നിലും പുറകിലും ഡ്രൈവർക്കുള്ള ക്യാബിൻ ഉണ്ട്. തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ ആരംഭിച്ച സർവീസിന് പരമാവധി വേഗം 100 മുതൽ 110 വരെയാണ്.