തിരുവനന്തപുരം: ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് ട്രെയിൻ സർവീസ് ആരംഭിക്കും.2 ജനശതാബ്‌ദി ട്രെയിനുൾപ്പെടെ 5 ട്രെയിനുകളാണ് സർവീസ് ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും സർവീസ് നടത്തുന്ന കണ്ണൂർ, കോഴിക്കോട് ജനശതാബ്‌ദിയാണ് സംസ്ഥാനത്തിനകത്ത് ഓടുന്ന സർവീസ്. മറ്റ് മൂന്ന് സർവീസും സംസ്ഥാനന്തര സർവീസാണ്. തിരുവനന്തപുരം - മുബൈ നേത്രാവതി എക്‌സ്‌പ്രസ്, എറണാകുളം - നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ്, എറണാകുളം - നിസാമുദ്ദീൻ തുരന്തോ എക്‌സ്‌പ്രസ് എന്നിവയാണ് ഓടി തുടങ്ങുന്ന മറ്റ് ട്രെയിനുകൾ.
ജൂൺ ഒന്നിന് ഓടി തുടങ്ങുന്ന 200 പ്രത്യേക നോൺ എസി ട്രെയിനുകളുടെ പട്ടികയാണ് റെയിൽവേ പുറത്തിറക്കിയത്. സ്പെഷ്യൽ ട്രെയിനായാണ് ഇവ സർവീസ് നടത്തുക. ഇതിനായി ട്രെയിൻ നമ്പറുകളിൽ പൂജ്യം കൂടി ചേർത്തിട്ടുണ്ട്. ഓൺലൈൻ ആയാണ് ഈ ട്രെയിൻ സർവീസകൾക്ക് ടിക്കറ്റ് എടുക്കേണ്ടത്.