ETV Bharat / state

ഒഡിഷ ട്രെയിൻ ദുരന്തം, കേരളത്തില്‍ നിന്നുള്ള ഒരു ട്രെയിൻ റദ്ദാക്കി: മറ്റ് ട്രെയിനുകൾ വഴി തിരിച്ചുവിടുന്നു - തിരുവനന്തപുരം ഷാലിമാർ സൂപ്പർഫാസ്റ്റ്

ഇന്ന് വൈകിട്ട് 4.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം - ഷാലിമാർ എക്‌സ്‌പ്രസ് ട്രെയിനാണ് റദ്ദാക്കിയത്.

train cancel kerala odisha Balasore Train tragedy
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട രണ്ട് ട്രെയിനുകൾ റദ്ദാക്കി
author img

By

Published : Jun 3, 2023, 9:42 AM IST

Updated : Jun 3, 2023, 10:36 AM IST

തിരുവനന്തപുരം: ഒഡിഷയിലെ ട്രെയിൻ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകൾക്കും നിയന്ത്രണം. ഇന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ഒരു ട്രെയിൻ റദ്ദാക്കി. ഇന്ന് വൈകിട്ട് 4.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം - ഷാലിമാർ എക്‌സ്‌പ്രസ് ട്രെയിനാണ് റദ്ദാക്കിയത്. രാജ്യത്താകെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകേണ്ട ട്രെയിൻ സർവീസുകളെ അപകടം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലേക്കുള്ള നാല് ട്രെയിനുകൾ വഴി തിരിച്ചുവിട്ടു.

  • #Odisha | Odisha Govt issues emergency control room contact details

    Help line numbers at HWH – 033 – 26382217

    KGP Help Line 8972073925, 9332392339

    BLS Help Line – 8249591559, 7978418322

    SHM Help Line - 9903370746 pic.twitter.com/GfP3Tvu6HE

    — DD News (@DDNewslive) June 2, 2023 " class="align-text-top noRightClick twitterSection" data=" ">

സിൽച്ചർ-തിരുവനന്തപുരം, ദിബ്രുഗഡ്-കന്യാകുമാരി, ഷാലിമാർ-തിരുവനന്തപുരം, ജൂൺ 2 ന് പുറപ്പെട്ട പറ്റ്ന-എറണാകുളം എക്‌സ്‌പ്രസ് ട്രെയിൻ സർവീസുകളാണ് വഴി തിരിച്ചുവിട്ടതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നേരത്തെ റദ്ദാക്കിയെന്ന് അറിയിച്ച കന്യാകുമാരി ദിബ്രുഗഡ് വിവേക് എക്‌സ്‌പ്രസ് റദ്ദാക്കിയിട്ടില്ലെന്നും വഴിതിരിച്ച് വിടുമെന്നും റെയിൽവേ അറിയിച്ചു. അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. 37 ട്രെയിൻ സർവീസുകൾ വഴി തിരിച്ചുവിടുകയും ചെയ്തു.

ഇന്നലെ രാത്രി ഒഡിഷയിലെ ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്‌സ്‌പ്രസ് ട്രെയിനിലേക്ക് യശ്വന്ത്പുര്‍-ഹൗറ എക്‌സ്‌പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ തൊട്ടടുത്ത ട്രാക്കിൽ നിര്‍ത്തിയിട്ട ഗുഡ്‌സ്‌ ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.

10 വർഷത്തിനിടെ ഇന്ത്യയില്‍ ഉണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടത്തിൽ മരണം 238 കടന്നു. 900 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉന്നതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Last Updated : Jun 3, 2023, 10:36 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.