തിരുവനന്തപുരം: വടക്കഞ്ചേരിയിലെ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനത്തിന് എതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഗതാഗതവകുപ്പ് ഉന്നതതലയോഗം ചേരും. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്ത് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. രാവിലെ 10.30നാണ് യോഗം.
വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 9 പേർ മരിച്ച അപകടത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് യോഗം വിലയിരുത്തും. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട തുടർനടപടികളും യോഗം വിലയിരുത്തും. ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ ഫോക്കസ് ത്രീ അടക്കമുള്ള നടപടിയുടെ പുരോഗതി യോഗം പരിശോധിക്കും.
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് പ്രത്യേകം ഓഫിസ് അടക്കമുള്ള വിഷയങ്ങൾ പരിഗണനയിലുണ്ട്. ഇതടക്കം യോഗത്തിൽ ചർച്ച ചെയ്‌തേക്കും.