ETV Bharat / state

ETV Bharat Exclusive | TP Sreenivasan On India Canada Relation | അത് നമ്മുടെ രീതിയല്ല, ട്രൂഡോയ്‌ക്ക് ഇത് വോട്ടുബാങ്ക്‌ വിഷയം : ടിപി ശ്രീനിവാസന്‍ - കാനഡയിലെ സിഖ് ഭീകരര്‍

Former Indian Ambassador TP Sreenivasan On India Canada Worst Relation : നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാകാനാണ് സാധ്യതയെന്ന് വിദേശകാര്യ വിദഗ്‌ധനും അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറുമായ ഡോ. ടി പി ശ്രീനിവാസന്‍ ഇടിവി ഭാരതിനോട്

TP Sreenivasan On India Canada Relation  Problems Between India and Canada  What is Behind India Canada Worst Relation  Nijjar Murder and India Canada Issues  ETV Bharat Exclusive  ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിലെ പ്രശ്‌നം  ടി പി ശ്രീനിവാസന്‍ ഇന്ത്യ കാനഡ വിഷയത്തില്‍  ഇടിവി ഭാരത് എക്‌സ്‌ക്ലൂസീവ്  കാനഡയിലെ സിഖ് ഭീകരര്‍  ആരാണ് ഖലിസ്ഥാന്‍വാദികള്‍
TP Sreenivasan On India Canada Relation ETV Bharat Exclusive
author img

By ETV Bharat Kerala Team

Published : Sep 26, 2023, 8:59 PM IST

ടി പി ശ്രീനിവാസന്‍ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു

തിരുവനന്തപുരം : ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിലുണ്ടായ പ്രശ്‌നം (Problems Between India and Canada) ക്ലൈമാക്‌സിലെത്താത്തിടത്തോളം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉടന്‍ സാധാരണ നിലയിലാകുമെന്ന് കരുതാനാവില്ലെന്ന് അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറും (Former Indian Ambassador In USA) വിദേശകാര്യ വിദഗ്‌ധനുമായ ഡോ. ടി പി ശ്രീനിവാസന്‍ (Dr. TP Sreenivasan). പ്രശ്‌നം ഇപ്പോഴും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. എങ്കിലും പ്രശ്‌നം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു (TP Sreenivasan On India Canada Relation).

ഇന്ത്യ ഭീകരവാദം അംഗീകരിക്കുന്നില്ലെങ്കിലും കാനഡ ആരോപിക്കുന്നത്‌ പോലെ മറ്റ് രാജ്യങ്ങളില്‍ കടന്നുകയറി ഭീകരരെ വധിക്കുകയോ അവരെ അപായപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നത് നമ്മുടെ രീതിയല്ല. എന്നാല്‍ കാനഡയിലെ സിഖ് ഭീകരരെ അമര്‍ച്ച ചെയ്യണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെടുന്നു. തനിക്ക് ഇതിന് കഴിയുന്നില്ലെന്ന് കനേഡിയന്‍ പ്രസിഡന്‍റ് (Canedian President) ജസ്‌റ്റിന്‍ ട്രൂഡോ (Justin Trudeau) രഹസ്യമായി സമ്മതിക്കുന്നുണ്ടെന്നും ടി പി ശ്രീനിവാസന്‍ അറിയിച്ചു.

പ്രശ്‌നം എങ്ങനെ രമ്യതയിലെത്തിക്കും എന്നതാണ് ഇപ്പോള്‍ കാനഡയുടെ പ്രശ്‌നം. ട്രൂഡോയ്‌ക്ക് തന്നെ പിന്തുണയ്ക്കുന്ന സിഖ് വിഭാഗത്തിന്‍റെ വോട്ടുബാങ്ക്‌ സംരക്ഷിക്കുന്നതിനൊപ്പം ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്തുകയും വേണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാനാണ് സാധ്യതയെന്നുവേണം കരുതാനെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷ്യം വോട്ടുപിടുത്തം : ജി 20 ഉച്ചകോടിക്ക് ശേഷം കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ തിരിച്ചെത്തിയ ട്രൂഡോ സിഖ് ഭീകരന്‍ നിജ്ജറിന്‍റെ കൊലപാതകത്തില്‍ (Nijjar's Murder) ഇന്ത്യയ്ക്ക്‌ പങ്കുണ്ടെന്നതിന് തെളിവുണ്ടെന്ന് പ്രസ്‌താവന നടത്തി. എന്നാല്‍ ഇതാദ്യമായാണ് ഇത്തരമൊരു ആരോപണം ഒരു രാജ്യം ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കുന്നത്. അങ്ങനെ ചെയ്യുന്നത് ഒരിക്കലും ഇന്ത്യയുടെ രീതിയുമല്ല. കാനഡയുടെ കയ്യില്‍ നിജ്ജറിനെ കൊലപ്പെടുത്തിയതിന് തെളിവുണ്ടെങ്കില്‍ പുറത്തുവിടാന്‍ ഇന്ത്യ ആവശ്യപ്പെടുകയാണ്.

ഇന്ത്യയും കാനഡയും തമ്മില്‍ ഇന്നത്തേതിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1985 ല്‍ എയര്‍ ഇന്ത്യയുടെ 'കനിഷ്‌ക' എന്ന വിമാനം ഖലിസ്ഥാന്‍ ഭീകരര്‍ ബോംബ് വച്ച് തകര്‍ത്തത് കനേഡിയന്‍ മണ്ണില്‍ വച്ചായിട്ടും അത് ഇന്ത്യ-കാനഡ ബന്ധത്തെ ബാധിച്ചില്ല. കാരണം ഇതിനുപിന്നില്‍ ഒരു ഭീകരവാദി സംഘമാണെന്നും അവര്‍ക്ക് ചില ലക്ഷ്യങ്ങളുണ്ടെന്നും ഇരു രാജ്യങ്ങളും തിരിച്ചറിഞ്ഞു. മാത്രമല്ല അവരുടെ ആവശ്യങ്ങളോട് ഒരു വിട്ടുവീഴ്‌ചയും സാധ്യമല്ലാതിരുന്നതുകൊണ്ട് ഇന്ത്യയും കാനഡയും സഹകരിച്ചുകൊണ്ടേയിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് ഖലിസ്ഥാന്‍ പ്രശ്‌നം ഏതാണ്ട് അവസാനിച്ചതാണ്. എന്നാല്‍ ജസ്‌റ്റിന്‍ ട്രൂഡോയെ സംബന്ധിച്ച് ഖലിസ്ഥാന്‍ രാഷ്ട്രീയം കനേഡിയന്‍ രാഷ്ട്രീയം കൂടിയാണ്. ട്രൂഡോയ്ക്ക് അധികാരത്തില്‍ തുടരാന്‍ അവിടുത്തെ സിഖ് പാര്‍ട്ടികളുടെ പിന്തുണ കൂടിയേ കഴിയൂ. അവര്‍ പിന്തുണ പിന്‍വലിക്കുകയോ അടുത്ത തെരഞ്ഞെടുപ്പില്‍ എതിര്‍ത്ത് വോട്ട്‌ ചെയ്യുകയോ ഉണ്ടായാല്‍ തനിക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്‌ടപ്പെടുമെന്ന് ട്രൂഡോയ്ക്ക് അറിയാം. മാത്രമല്ല ജി 20 ഉച്ചകോടിക്കിടെ ഇക്കാര്യം ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സൂചിപ്പിച്ചെന്ന് വേണം അനുമാനിക്കാന്‍.

വിദേശ രാജ്യങ്ങള്‍ക്കിടയില്‍ 'ജി 20' സൃഷ്‌ടിച്ച അസൂയയോ : ന്യൂഡല്‍ഹിയില്‍ അടുത്തിടെ സമാപിച്ച ജി 20 ഉച്ചകോടിയുടെ വന്‍വിജയം ചില വിദേശ രാജ്യങ്ങള്‍ക്കും ഇന്ത്യയോട് അസൂയ ജനിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇപ്പോഴത്തെ ഇന്ത്യ-കാനഡ പ്രശ്‌നങ്ങളില്‍ അതിന്‍റെ സ്വാധീനം സംശയിക്കാവുന്നതാണ്. ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങിനെ ന്യൂഡല്‍ഹിയിലെ ഉച്ചകോടിക്കയക്കാത്തത് ഈ അസൂയ കാരണമാണെന്ന ഒരഭിപ്രായവുമുണ്ട്.

മാത്രമല്ല ഇന്ത്യ 125 രാജ്യങ്ങളുടെ നേതൃത്വം സ്വയം ഏറ്റെടുത്തിരിക്കുന്നു എന്ന മട്ടിലുള്ള ചില പ്രചരണങ്ങളും രാജ്യാന്തര തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ഇന്ത്യ നിഷേധിക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു സംശയം ചില രാജ്യങ്ങള്‍ക്കുണ്ട്. അതിന്‍റെ ഒരു പ്രതികരണമാണോ ഇപ്പോഴത്തെ പ്രശ്‌നങ്ങളെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പിന്നില്‍ അമേരിക്കയോ ? : ഇതുപോലൊരു നിര്‍ണായക അവസരത്തില്‍ നിലവിലെ ഇന്ത്യ-അമേരിക്ക ബന്ധം കണക്കിലെടുത്ത്, യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് ഇന്ത്യയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കാമായിരുന്നെങ്കിലും അതുണ്ടായില്ല. മാത്രമല്ല, കാനഡയെ പിന്തുണയ്ക്കുന്ന അമേരിക്കയുള്‍പ്പടെയുള്ള അഞ്ച് സഖ്യരാജ്യങ്ങള്‍ നിജ്ജറിന്‍റെ കൊലപാതകത്തിന്മേല്‍ അന്വേഷണം ആവശ്യപ്പെടുകയാണുണ്ടായത്. അതായത് അമേരിക്ക തക്കസമയത്ത് ഇന്ത്യയെ പിന്തുണച്ചില്ലെന്ന്‌ വേണം കരുതാന്‍.

ഇപ്പോള്‍ ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച് നിജ്ജറിന്‍റെ കൊലപാതകം സംബന്ധിച്ച തെളിവുകള്‍ കാനഡയ്ക്ക് നല്‍കിയത് അമേരിക്കയാണ്. അങ്ങനെയെങ്കില്‍ ഇക്കാര്യത്തില്‍ ഇന്ത്യയെ രഹസ്യമായി നിരീക്ഷിച്ചതും ഇന്ത്യയ്‌ക്കെതിരെ ചാരപ്രവൃത്തി നടത്തിയതും അമേരിക്കയായിരിക്കും എന്ന്‌ കരുതാതെ വയ്യ. തെളിവുകള്‍ അമേരിക്ക കാനഡയ്ക്ക് എടുത്തുനല്‍കി എന്നൊരു പരാതിയും ഉയരുന്നുണ്ട്.

അമേരിക്ക കുറച്ചുകൂടി സംയമനത്തോടെ ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യേണ്ടതായിരുന്നെങ്കിലും ഇപ്പോള്‍ അവരുടെ നടപടികള്‍ അത്തരത്തിലുള്ളതല്ല. ഭീകരവാദം ഇല്ലായ്‌മ ചെയ്യുക എന്നത് എല്ലാ രാജ്യങ്ങളുടെയും ലക്ഷ്യമാണെങ്കിലും മറ്റ് രാജ്യങ്ങളില്‍ കടന്നുകയറി ഭീകരരെ ഇല്ലായ്‌മ ചെയ്യുന്നത് ഇന്ത്യയുടെ രീതിയല്ല. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ കടന്നുകയറി ഭീകരരെ ഇല്ലായ്‌മ ചെയ്യുന്നതാണ് അമേരിക്കയുടെ പതിവ്. ബിന്‍ ലാദന്‍റെയും സദ്ദാം ഹുസൈന്‍റെയും കാര്യത്തില്‍ അമേരിക്ക ചെയ്‌തത് ഇതാണെന്നും ടി പി ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.