ETV Bharat / state

ശോകമൂകമായി 'രോഹിണി'; മൃതദേഹങ്ങൾ നാളെയെത്തിക്കും - കേന്ദ്ര വിദേശകാര്യമന്ത്രാലയം

നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ ഡല്‍ഹിയിലെത്തിക്കും

kerala tourists dead  nepal resort dead  അയ്യന്‍കോയിക്കല്‍ രോഹിണി  ചേങ്കോട്ടുകോണം പ്രവീണ്‍  നേപ്പാൾ മരണം  നേപ്പാൾ റിസോര്‍ട്ട്  നേപ്പാൾ മൃതദേഹങ്ങൾ  കേന്ദ്ര വിദേശകാര്യമന്ത്രാലയം  കാഠ്‌മണ്ഡു ത്രിഭുവന്‍ മെഡിക്കല്‍ കോളജ്
ശോകമൂകമായി 'രോഹിണി'; മൃതദേഹങ്ങൾ നാളെയെത്തിക്കും
author img

By

Published : Jan 22, 2020, 2:40 PM IST

Updated : Jan 22, 2020, 3:52 PM IST

തിരുവനന്തപുരം: ശോകമൂകമാണ് തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യന്‍കോയിക്കല്‍ 'രോഹിണി'. നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണ്‍, ഭാര്യ ശരണ്യ, മക്കളായ അഭിവ്, ആര്‍ച്ച, ശ്രീഭദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ പ്രവീണ്‍ ജനിച്ചുവളര്‍ന്ന വീടായ 'രോഹിണി'യില്‍ നാളെ എത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. പ്രവീണ്‍, സഹോദരി പ്രസീത എന്നിവരുടെ വിവാഹത്തിന് പന്തലുയര്‍ന്ന ആ വീട്ടില്‍, പ്രവീണിന്‍റെയും കുടുംബത്തിന്‍റെയും ചേതനയറ്റ ശരീരങ്ങള്‍ ഏറ്റുവാങ്ങാനുള്ള താല്‍കാലിക പന്തലുയരുമ്പോള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്ണുകള്‍ ഈറനണിയുകയാണ്. മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കുന്നതിനും മറ്റുമുള്ള ക്രമീകരണങ്ങളൊരുക്കുകയാണ് പ്രവീണിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം നാട്ടുകാരും.

പ്രവീണിന്‍റെ മാതാപിതാക്കളെ ഇതുവരെയും പൂര്‍ണ വിവരങ്ങള്‍ അറിയിച്ചിട്ടില്ല. പ്രവീണിന് എന്തോ ദുരന്തം സംഭവിച്ചുവെന്ന് മാത്രമാണ് പ്രവീണിന്‍റെ പിതാവ് കൃഷ്‌ണന്‍ നായരെയും മാതാവ് പ്രസന്നകുമാരിയെയും അറിയിച്ചിട്ടുള്ളത്. ഇതോടെ ആരോഗ്യനില വഷളായ ഇരുവരും തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിരീക്ഷണത്തിലാണ്. മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കും മുമ്പ് ഇവരെ പരിശോധിക്കുന്ന ഡോക്‌ടര്‍മാര്‍ ക്രമേണ ഇവരെ കാര്യങ്ങള്‍ അറിയിക്കാനുള്ള ശ്രമത്തിലാണ്. പെട്ടെന്നുള്ള ഞെട്ടല്‍ ഒഴിവാക്കാന്‍ ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.

ശോകമൂകമായി 'രോഹിണി'; മൃതദേഹങ്ങൾ നാളെയെത്തിക്കും

പ്രവീണിന്‍റെ മൂന്ന് സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്ന കാഠ്‌മണ്ഡു ത്രിഭുവന്‍ മെഡിക്കല്‍ കോളജിലേക്ക് തിരിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വിമാനം കനത്ത മൂടല്‍മഞ്ഞ് കാരണം രണ്ട് മണിക്കൂര്‍ വൈകിയാണ് കാഠ്‌മണ്ഡുവിലെത്തിയത്. മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം എംബാമിംഗ് പൂര്‍ത്തിയാക്കി നാളെ ഡല്‍ഹിയിലെത്തിക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അവിടെ നിന്നും പ്രത്യേകം വിമാനങ്ങളില്‍ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും മൃതദേഹങ്ങള്‍ എത്തിക്കാനാണ് ശ്രമം. കേന്ദ്ര വിദേശകാര്യമന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുത്തത് ബന്ധുക്കള്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. ദുബായില്‍ സ്വകാര്യ നിര്‍മാണകമ്പനിയുടെ തലവനാണ് പ്രവീണ്‍. ഭാര്യ ശരണ്യ കൊച്ചി അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ഫാം അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്.

Intro:ശോകമൂകമാണ്്് തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യന്‍കോയിക്കല്‍ രോഹിണി. നേപ്പാളില്‍ റിസോര്‍ട്ടില്‍ മരിച്ച പ്രവീണ്‍, ഭാര്യ ശരണ്യ, മക്കളായ അഭിവ്, ആര്‍ച്ച, ശ്രീഭദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ പ്രവീണ്‍ ജനിച്ചു വളര്‍ന്ന രോഹിണിയില്‍ നാളെ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ ബന്ധുക്കള്‍. മരണമടഞ്ഞ പ്രവീണ്‍, സഹോദരി പ്രസീദ എന്നിവരുടെ വിവാഹത്തിനു പന്തലുയര്‍ന്ന രോഹിണിയില്‍ പ്രവീണിന്റെയും കുടുംബത്തിന്റെയും ചേതനയറ്റ ശരീരങ്ങള്‍ ഏറ്റുവാങ്ങാനുള്ള താത്കാലിക പന്തലുയരുമ്പോള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്ണുകള്‍ ഈറനാകുന്നു. മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കുന്നതിനും മറ്റുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് പ്രവീണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും. പ്രവീണിന്റെ മാതാപിതാക്കളെ ഇതുവരെയും പൂര്‍ണമായ വിവരങ്ങള്‍ ബന്ധുക്കള്‍ ധരിപ്പിച്ചിട്ടില്ല. പ്രവീണിന് എന്തോ ദുരന്തം സംഭവിച്ചു എന്നു മാത്രമാണ് ബന്ധുക്കള്‍ പ്രവീണിന്റെ പിതാവ് കൃഷ്ണന്‍നായരെയും മാതാവ് പ്രസന്നകുമാരിയെയും അറിയിച്ചിട്ടുള്ളത്. ഇതോടെ ആരോഗ്യ നില വഷളായ ഇരുവരുടെയും ആരോഗ്യ സ്ഥിതി തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എത്തി നിരീക്ഷിച്ചു വരികയാണ്. മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കും മുന്‍പ് ഇവരെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ ക്രമേണ ഇവരെ കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്. പെട്ടെന്നുള്ള ഞെട്ടലില്‍ നിന്ന് ഇവരെ ഒഴിവാക്കാന്‍ ഇതു സഹായകമാകുമെന്നാണ് പ്രതീക്ഷ. പ്രവീണിന്റെ മൂന്നു സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടം നടത്തുന്ന കാഠ്മണ്ഡു ത്രിഭുവന്‍ മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വിമാനം കനത്ത മൂടല്‍ മഞ്ഞു കാരണം രണ്ടു മണിക്കൂര്‍ വൈകിയാണ് കാഠ്മണ്ഡുവിലെത്തിയത്. മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം എംബാമിംഗ് പൂര്‍ത്തിയാക്കി നാളെ ഡല്‍ഹിയിലെത്തിക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ഇപ്പോള്‍ ലഭിച്ച വിവരം. അവിടെ നിന്ന് പ്രത്യേകം വിമാനങ്ങളില്‍ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും മൃതദേഹങ്ങള്‍ എത്തിക്കാനാണ് ശ്രമം. കേന്ദ്ര വിദേശകാര്യമന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യമെടുത്തത് ബന്ധുക്കള്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. ദുബായില്‍ സ്വകാര്യ നിര്‍മ്മാണ കമ്പനിയുടെ തലവനാണ് പ്രവീണ്‍. ഭാര്യ ശരണ്യ കൊച്ചി അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ഫാം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
Body:ശോകമൂകമാണ്്് തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യന്‍കോയിക്കല്‍ രോഹിണി. നേപ്പാളില്‍ റിസോര്‍ട്ടില്‍ മരിച്ച പ്രവീണ്‍, ഭാര്യ ശരണ്യ, മക്കളായ അഭിവ്, ആര്‍ച്ച, ശ്രീഭദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ പ്രവീണ്‍ ജനിച്ചു വളര്‍ന്ന രോഹിണിയില്‍ നാളെ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ ബന്ധുക്കള്‍. മരണമടഞ്ഞ പ്രവീണ്‍, സഹോദരി പ്രസീദ എന്നിവരുടെ വിവാഹത്തിനു പന്തലുയര്‍ന്ന രോഹിണിയില്‍ പ്രവീണിന്റെയും കുടുംബത്തിന്റെയും ചേതനയറ്റ ശരീരങ്ങള്‍ ഏറ്റുവാങ്ങാനുള്ള താത്കാലിക പന്തലുയരുമ്പോള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്ണുകള്‍ ഈറനാകുന്നു. മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കുന്നതിനും മറ്റുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് പ്രവീണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും. പ്രവീണിന്റെ മാതാപിതാക്കളെ ഇതുവരെയും പൂര്‍ണമായ വിവരങ്ങള്‍ ബന്ധുക്കള്‍ ധരിപ്പിച്ചിട്ടില്ല. പ്രവീണിന് എന്തോ ദുരന്തം സംഭവിച്ചു എന്നു മാത്രമാണ് ബന്ധുക്കള്‍ പ്രവീണിന്റെ പിതാവ് കൃഷ്ണന്‍നായരെയും മാതാവ് പ്രസന്നകുമാരിയെയും അറിയിച്ചിട്ടുള്ളത്. ഇതോടെ ആരോഗ്യ നില വഷളായ ഇരുവരുടെയും ആരോഗ്യ സ്ഥിതി തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എത്തി നിരീക്ഷിച്ചു വരികയാണ്. മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കും മുന്‍പ് ഇവരെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ ക്രമേണ ഇവരെ കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്. പെട്ടെന്നുള്ള ഞെട്ടലില്‍ നിന്ന് ഇവരെ ഒഴിവാക്കാന്‍ ഇതു സഹായകമാകുമെന്നാണ് പ്രതീക്ഷ. പ്രവീണിന്റെ മൂന്നു സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടം നടത്തുന്ന കാഠ്മണ്ഡു ത്രിഭുവന്‍ മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വിമാനം കനത്ത മൂടല്‍ മഞ്ഞു കാരണം രണ്ടു മണിക്കൂര്‍ വൈകിയാണ് കാഠ്മണ്ഡുവിലെത്തിയത്. മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം എംബാമിംഗ് പൂര്‍ത്തിയാക്കി നാളെ ഡല്‍ഹിയിലെത്തിക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ഇപ്പോള്‍ ലഭിച്ച വിവരം. അവിടെ നിന്ന് പ്രത്യേകം വിമാനങ്ങളില്‍ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും മൃതദേഹങ്ങള്‍ എത്തിക്കാനാണ് ശ്രമം. കേന്ദ്ര വിദേശകാര്യമന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യമെടുത്തത് ബന്ധുക്കള്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. ദുബായില്‍ സ്വകാര്യ നിര്‍മ്മാണ കമ്പനിയുടെ തലവനാണ് പ്രവീണ്‍. ഭാര്യ ശരണ്യ കൊച്ചി അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ഫാം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
Conclusion:
Last Updated : Jan 22, 2020, 3:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.