തിരുവനന്തപുരം : 36 വർഷമായി ധരിച്ചിരുന്ന അരനിക്കറും ഷർട്ടിനും പകരമായി കോവളമടക്കമുളള സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ലൈഫ് ഗാര്‍ഡുകള്‍ക്ക് ഇനി പുതിയ യൂണിഫോം. മഞ്ഞ ടീ-ഷർട്ടും ചുവന്ന ട്രാക്ക് സ്യൂട്ടും ചുവന്ന തൊപ്പിയുമാണ് ഇവരുടെ പുതിയ യൂണിഫോമായി അംഗീകരിച്ചിരിക്കുന്നത്.
വിനോദ സഞ്ചാരവകുപ്പിന്‍റെ നേതൃത്വത്തിൽ അരക്കോടിയോളം രൂപ മുടക്കിയാണ് ഇവർക്ക് യൂണിഫോം നൽകിയിട്ടുളളത്. പൂവാർ, ആഴിമല, കോവളം, ശംഖുമുഖം, വേളി എന്നിവിടങ്ങളിലെ ലൈഫ് ഗാർഡുമാര്‍ക്ക് പുതിയ യൂണിഫോം വിതരണം ചെയ്തുകഴിഞ്ഞു.
ഓസ്‌ട്രേലിയൻ ലൈഫ് ഗാര്‍ഡുകളുടെ മാതൃകയിലുളള വേഷമാണ് ഇവർക്കും നൽകിയിട്ടുളളതെന്ന് കോവളം ടൂറിസം ഇൻഫർമേഷൻ സെന്‍റര്‍ ഓഫിസർ പ്രേംഭാസ് പറഞ്ഞു.