തിരുവനന്തപുരം: നൂറിൽ പരം നിക്ഷേപകരിൽ നിന്നും അൻപത് കോടി രൂപ തട്ടിയെടുത്ത ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസിൽ വിചാരണയ്ക്ക് ഹാജരാകാത്ത പ്രതിക്ക് കോടതിയുടെ അറസ്‌റ്റ് വാറണ്ട്. കേസിലെ പതിമൂന്നാം പ്രതിയായ ഫെനി ഫെലിക്‌സിനാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. അഭിഭാഷകൻ പ്രതിയുടെ വക്കാലത്ത് ഒഴിയുകയും പ്രതി കോടതിയിൽ ഹാജരാകാതിരുന്നതും കാരണമാണ് കോടതി നടപടി.
തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിസ്‌താരം പരിഗണിക്കുന്നത്. 2007 ഏപ്രിൽ 30 മുതൽ 2008 ആഗസ്‌റ്റ് 20 വരെയാണ് കേസിനാസ്‌പദമായ സംഭവം. തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി സ്ഥാപനങ്ങൾ തുടങ്ങിയാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. ടോട്ട് ടോട്ടൽ, ഐ നെസ്‌റ്റ്, ടോട്ടൽ ഫോർ യു എന്നീ പേരുകളിലായായിരുന്നു തട്ടിപ്പ് നടത്തിയത്.
ആർ.ബി.ഐ ലൈസൻസ് ഉണ്ടെന്നും നിക്ഷേപ തുകയുടെയും കാലവധിയുടെയും അടിസ്ഥാനത്തിൽ 20% മുതൽ 80% വരെയുള്ള നിക്ഷേപ പദ്ധതി ഉണ്ടെന്നും കലാവധി കൂടുംതോറും വളർച്ച നിരക്ക് കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പ്രോസിക്യൂഷൻ കേസ്.
ALSO READ: Omicron Third Wave?: മൂന്നാം തരംഗമുണ്ടാകുമോ? ഒമിക്രോണിലെ പ്രധാന സംശയങ്ങളും ഉത്തരങ്ങളും