ETV Bharat / state

കേരളം ആര്‍ക്കൊപ്പം; വിധിയെഴുത്തിന് ഇനി മണിക്കൂറുകള്‍ മാത്രം - എന്‍ഡിഎ

തുടർഭരണമുറപ്പിക്കാൻ എൽഡിഎഫും, പിടിച്ചെടുക്കാൻ യുഡിഎഫും, നിർണായക ശക്തിയാകാൻ എൻ.ഡി.എയും ഇഞ്ചോടിഞ്ച് പൊരുതുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുൾപ്പെടെ 12 മന്ത്രിമാരും പ്രതിപക്ഷ നേതാവും മത്സരരംഗത്തുണ്ട്.

TOMORROW ELECTION  ELECTION  Kerala  കേരളം ആര്‍ക്കൊപ്പം; വിധിയെഴുത്തിന് ഇനി മണിക്കൂറുകള്‍ മാത്രം  കേരളം ആര്‍ക്കൊപ്പം  വിധിയെഴുത്തിന് ഇനി മണിക്കൂറുകള്‍ മാത്രം  വിധിയെഴുത്ത്  എൽഡിഎഫ്  യുഡിഎഫ്  എന്‍ഡിഎ  കേരളം
കേരളം ആര്‍ക്കൊപ്പം; വിധിയെഴുത്തിന് ഇനി മണിക്കൂറുകള്‍ മാത്രം
author img

By

Published : Apr 5, 2021, 7:12 AM IST

തിരുവനന്തപുരം: കേരളം വിധിയെഴുതാന്‍ പോളിങ്ബൂത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഒന്നരമാസത്തെ മുന്നണികളുടെ സംഭവബഹുലമായ പ്രചാരണങ്ങള്‍ക്കൊടുവില്‍ കൊവിഡ് സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ നാളെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ മുന്നണികള്‍ക്കുള്ളിലെ പടലപ്പിണക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കല്ലുകടിയും വാക്കുപോരും എന്തിന് പരസ്യപ്രസ്താവനകള്‍ക്ക് വരെ കേരളം സാക്ഷിയായി.

കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സമാപനമായതോടെ ഇന്ന് നിശബ്ദ പ്രചാരണവുമായി സ്ഥാനാര്‍ഥികളും മുന്നണികളും സജീവമാകും. തുടർഭരണമുറപ്പിക്കാൻ എൽഡിഎഫും, പിടിച്ചെടുക്കാൻ യുഡിഎഫും, നിർണായക ശക്തിയാകാൻ എൻ.ഡി.എയും ഇഞ്ചോടിഞ്ച് പൊരുതുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുൾപ്പെടെ 12 മന്ത്രിമാരും പ്രതിപക്ഷ നേതാവും മത്സരരംഗത്തുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടുന്നുവെന്ന പ്രത്യേകതയുമുണ്ട്.

പോളിങ് ബൂത്തുകള്‍ സജ്ജീകരണവും പോളിങ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിങ് സൗകര്യം സജ്ജമാക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിങ് ബൂത്തുകള്‍ സജ്ജമാക്കുക.

140 നിയമസഭാ മണ്ഡലങ്ങളിലായി 957 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 2,74,46,039 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 518520 പേർ കന്നി വോട്ടർമാരുമാണ്. നാളെ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. നക്സൽബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും.

സംസ്ഥാനത്ത് ആകെയുള്ള 40,771ബൂത്തുകളിൽ പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലായുള്ള 298 എണ്ണം നക്സൽ ബാധിത മേഖലകളിലാണ്. ഈ സ്ഥലങ്ങള്‍ ഉള്‍പ്പടെ പ്രശ്നസാധ്യതയുള്ള ബൂത്തുകളിൽ കേന്ദ്ര സേനയെ നിയോഗിക്കും. ഇതിനായി 150 കമ്പനി കേന്ദ്ര സേന സംസ്ഥാനത്തെത്തിയിട്ടുണ്ട്.

ഇത്തവണ പ്രതിപക്ഷം തെളിവുകള്‍ ഉള്‍പ്പടെ ഉയര്‍ത്തിയ ഇരട്ടവോട്ട് വിവാദം നിലനില്‍ക്കുന്നു എന്നതും ഈ തെരഞ്ഞെടുപ്പിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഇരട്ടവോട്ട് തടയാൻ കർശന നിയന്ത്രണങ്ങളും കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരട്ട വോട്ട് പ്രശ്നമുള്ളതിനാൽ 60 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇരട്ടവോട്ട് ലിസ്റ്റിലുള്ളയാളുടെ വിരലടയാളവും ഫോട്ടോയും എടുക്കും. ഒരിടത്തു മാത്രമേ വോട്ട് ചെയ്യൂ എന്ന സത്യവാങ്മൂലവും വാങ്ങും. വിരലിലെ മഷി ഉണങ്ങിയ ശേഷമായിരിക്കും ബൂത്തിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുക. കാഴ്ചപരിമിതരായ വോട്ടർമാർക്കായി ബ്രെയിൽ സ്ലിപ്പുകള്‍ വിതരണം ചെയ്യും. എല്ലാ ബൂത്തിലും ഇത്തരം ഒരു ഡമ്മി ബാലറ്റ് പ്രിസൈഡിങ് ഓഫീസറുടെ കൈവശമുണ്ടാകും. ഇത്തരം 45,000 ഡമ്മി ബ്രെയിൽ സ്ളിപ്പുകൾ എത്തിച്ചിട്ടുണ്ട്.

കൊവിഡ് ബാധിതർക്ക് അവസാന മണിക്കൂറിറിലാണ് വോട്ട് ചെയ്യാന്‍ അവസരം. എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ ശരീരോഷ്മാവ് പരിശോധിക്കും. സാധാരണയിലധികം ശരീരതാപമുള്ളവരെ മാറ്റി നിര്‍ത്തി, ഒരു മണിക്കൂറിനു ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതലായാൽ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.