ETV Bharat / state

യു.ഡി.എഫ് ഉന്നതാധികാര സമിതിയോഗം നാളെ - തിരുവനന്തപുരം

രണ്ടില ചിഹ്നം ലഭിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കേരള കോണ്‍ഗ്രസ് ജോസ് പക്ഷമെങ്കിലും ചൊവ്വാഴ്ച നടക്കുന്ന യു.ഡി.എഫ് യോഗത്തിലേക്ക് ക്ഷണമില്ല.

യു.ഡി.എഫ് ഉന്നതാധികാര സമിതിയോഗം നാളെ  യു.ഡി.എഫ് ഉന്നതാധികാര സമിതിയോഗം  തിരുവനന്തപുരം  tommorrow udf committee
യു.ഡി.എഫ് ഉന്നതാധികാര സമിതിയോഗം നാളെ
author img

By

Published : Sep 7, 2020, 11:17 AM IST

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് ഉന്നതാധികാര സമിതിയോഗം നാളെ ചേരും. രാവിലെ 10ന് കന്‍റോണ്‍മെന്‍റ് ഹൗസില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം. രണ്ടില ചിഹ്നം ലഭിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കേരള കോണ്‍ഗ്രസ് ജോസ് പക്ഷമെങ്കിലും ചൊവ്വാഴ്ച നടക്കുന്ന യു.ഡി.എഫ് യോഗത്തിലേക്ക് ക്ഷണമില്ല.

ഒരേ സമയം രണ്ടു വള്ളത്തില്‍ കാലുവയ്ക്കുന്ന നിലപാടുമായി നില്‍ക്കുന്ന ജോസ് പക്ഷത്തെ ക്ഷണിക്കേണ്ടതില്ലെന്നാണ് യു.ഡി.എഫ് നിലപാട്. മാത്രമല്ല പരസ്പരം പോരടിച്ച് നില്‍ക്കുന്ന കേരള കോണ്‍ഗ്രസുകളില്‍ ഏതെങ്കിലും ഒരു പക്ഷം മതിയെന്നാണ് യു.ഡി.എഫിന്‍റെ പൊതു വികാരം. ജോസ് പക്ഷം വാതിലുകള്‍ എല്‍.ഡി.എഫിന് മുന്നില്‍ തുറന്നിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അവരോട് കൂടുതല്‍ മൃദുവായ സമീപനത്തിന്‍റെ ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസിന്‍റെയും നിലപാട്.

എല്‍.ഡി.എഫിലേക്ക് ജോസ് പക്ഷം പോകുകയാണെങ്കില്‍ ജോസ് കെ മാണിയുടെ രാജ്യസഭാ എം.പി സ്ഥാനവും തോമസ് ചാഴിക്കാടന്‍റെ കോട്ടയം എം.പി സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. നവംബറില്‍ നടക്കുന്ന കുട്ടനാട്, ചവറ ഉപ തെരഞ്ഞെടുപ്പില്‍ ചവറയില്‍ ഷിബു ബേബി ജോണിനെ സ്ഥാനാർഥിയാക്കാന്‍ കഴിഞ്ഞ തവണ മത്സരിച്ച ആര്‍.എസ്.പി തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കാനും യു.ഡി.എഫില്‍ ഏകദേശ ധാരണയായി. ഇക്കാര്യത്തില്‍ അന്തിമ അംഗീകാരം നല്‍കുക മാത്രമായിരിക്കും ഇനി ചൊവ്വാഴ്ചത്തെ യു.ഡി.എഫ് യോഗത്തിന്‍റെ നടപടിക്രമം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.