തിരുവനന്തപുരം: തുമ്പയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. സൗത്ത് തുമ്പ സ്വദേശികളായ ജോസ് (43), ജൂഡ് (33) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം, സംഘം ചേരൽ, ആയുധം കൈയ്യിൽ സൂക്ഷിക്കൽ ഉൾപ്പടെയുള്ള കുറ്റങ്ങൾക്കാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ബാക്കിയുള്ള നാല് പ്രതികളെ ഉടൻ പിടികൂടുമെന്ന് തുമ്പ ഇൻസ്പെക്‌ടർ വി. അജീഷ് പറഞ്ഞു. രണ്ട് വ്യക്തികൾ തമ്മിലുള്ള വാക്കേറ്റമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സംഘർഷത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ച മധ്യവയസ്‌കയുടെ മൃതദേഹം സംസ്‌കരിച്ചു. മേരി ബാബു (65) ആണ് മരിച്ചത്. വലിയ വേളി സെന്‍റ് സേവിയസ് പള്ളിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ കഴക്കൂട്ടം എ.സി.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നു.
തുമ്പ സംഘർഷം; രണ്ട് പേർ അറസ്റ്റിൽ - തുമ്പയിൽ രണ്ട് പേർ അറസ്റ്റിൽ
സൗത്ത് തുമ്പ സ്വദേശികളായ ജോസ്, ജൂഡ് എന്നിവരാണ് അറസ്റ്റിലായത്. സംഘർഷത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ച മധ്യവയസ്‌കയുടെ മൃതദേഹം സംസ്‌കരിച്ചു.