തിരുവനന്തപുരം: ശബരിമലയില്‍ കര്‍ക്കിടകമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ 5000 പേര്‍ക്ക് വീതം ദര്‍ശനത്തിന് അനുമതി. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതി നല്‍കുക. കൂടാതെ കര്‍ശന കൊവിഡ് നിര്‍ദ്ദേശങ്ങളും പാലിക്കണം. 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ദര്‍ശനത്തിന് എത്തുന്നവര്‍ ഹാജരാക്കണം. കൊവിഡിന്‍റെ രണ്ട് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ദര്‍ശനത്തിന് അനുമതി ലഭിക്കും.
കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം അഞ്ച് മണിക്കാണ് തുറക്കുന്നത്. 17 മുതല്‍ മാത്രമേ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കൂ. കര്‍ക്കിടക മാസ പൂജകള്‍ പൂര്‍ത്തിയാക്കി ജൂലൈ 21ന് രാത്രി നട അടയ്ക്കും.
ALSO READ: സംസ്ഥാനത്ത് 14,087 പുതിയ കൊവിഡ് രോഗികള്‍
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 14,087 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,31,682 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 109 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1,15,226 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.