ETV Bharat / state

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് അംഗങ്ങളെ അയോഗ്യരാക്കിയതിന് സ്റ്റേ - മൂന്ന് യു. ഡി. എഫ്. അംഗങ്ങളെ

അയോഗ്യത കൽപ്പിച്ചതിനെതിരെ യുഡിഎഫ് അംഗങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ താൽകാലിക സ്റ്റേ അനുവദിക്കുകയും ചെയ്തു

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് യു. ഡി. എഫ്. അംഗങ്ങളെ സെക്രട്ടറി അയോഗ്യരാക്കി
author img

By

Published : Oct 18, 2019, 9:03 PM IST

തിരുവനന്തപുരം : ബ്ലോക്ക്പഞ്ചായത്തിലെ മൂന്ന് യുഡിഎഫ് അംഗങ്ങളെ അയോഗ്യരാക്കി. തുടർച്ചയായ മൂന്ന് സ്റ്റാന്‍റിങ് കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്ന യുഡിഎഫ് അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. മൈതാനി ഡിവിഷൻ അംഗം അഡ്വ. അൽത്താഫ് , അണ്ടൂർകോണം ഡിവിഷൻ അംഗം ജലജകുമാരി, തുമ്പ ഡിവിഷൻ അംഗം ജോളി പത്രോസിനെയുമാണ് അയോഗ്യരാക്കിയത്. പഞ്ചായത്ത് രാജ് ആക്റ്റ് 1994 സെക്ഷൻ 35 (കെ) പ്രകാരമാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി. ഷൈനി അംഗങ്ങളെ അയോഗ്യരാക്കിയത്. എന്നാൽ അയോഗ്യത കൽപ്പിച്ചതിനെതിരെ യുഡിഎഫ് അംഗങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ താൽകാലിക സ്റ്റേ അനുവദിക്കുകയും ചെയ്തു.

കമ്മിറ്റി കൂടാൻ നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ അല്ലാതെ കമ്മിറ്റി വിളിച്ചു കൂട്ടി എന്നും പല കമ്മിറ്റികളും നടക്കുന്ന കാര്യം തങ്ങളെ അറിയിച്ചില്ല എന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നൽകിയത്. കൂടാതെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാതെ അംഗങ്ങളെ അയോഗ്യരാക്കാൻ കത്ത് നൽകിയ ബ്ലോക്ക് സെക്രട്ടറി ജി. ഷൈനിയ്ക്കെതിരെ ഇരുപത്തി അയ്യായിരം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഡിഎഫ് അംഗമായ അഡ്വ. അൽത്താഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

Intro:പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് യു. ഡി. എഫ്. അംഗങ്ങളെ സെക്രട്ടറി അയോഗ്യരാക്കി.

മണിയ്ക്കൂറുകൾക്കുള്ളിൽ അയോഗ്യതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്റ്റേ .

കഴക്കൂട്ടം.പോത്തൻകോട് ബ്ലോക്ക്പഞ്ചായത്തിലെ മൂന്ന് യു ഡി എഫ് അംഗങ്ങളെ അയോഗ്യരാക്കി. തുടർച്ചയായ മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റീകളിൽ പങ്കെടുക്കാതിരുന്ന യു ഡി  എഫ് അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. മൈതാനി ഡിവിഷൻ അംഗം അഡ്വ. അൽത്താഫ് , അണ്ടൂർകോണം ഡിവിഷൻ അംഗം ജലജകുമാരി, തുമ്പ ഡിവിഷൻ അംഗം ജോളി പത്രോസിനെയുമാണ് അയോഗ്യരാക്കിയത്.പഞ്ചായത്ത് രാജ് ആക്റ്റ് 1994 സെക്ഷൻ 35 (കെ)പ്രകാരമാണ് ആയോഗ്യത . ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി. ഷൈനിയാണ് അംഗങ്ങളെ അയോഗ്യരാക്കിയത്. എന്നാൽ അയോഗ്യത കൽപ്പിച്ചതിനെതിരെ യുഡിഎഫ് അംഗങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ താൽകാലിക സ്റ്റേ അനുവദിക്കുകയും ചെയ്തു. കമ്മിറ്റി കൂടാൻ നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ അല്ലാതെ കമ്മിറ്റി വിളിച്ചു കൂട്ടി എന്നും പല കമ്മിറ്റികളും നടക്കുന്ന കാര്യം തങ്ങളെ അറിയിച്ചില്ല എന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നൽകിയത്.കൂടാതെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാതെ അംഗങ്ങളെ അയോഗ്യരാക്കാൻ കത്ത് നൽകിയ ബ്ലോക്ക് സെക്രട്ടറി ജി. ഷൈനിയ്ക്കെതിരെ ഇരുപത്തി അയ്യായിരം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് യു ഡി എഫ് അംഗമായ അഡ്വ.അൽത്താഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

Body:..........Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.