തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിൽ ഫർണസ് ഓയിൽ ചോർന്ന സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് സർക്കാർ നിയോഗിച്ചത്. മലബാർ സിമൻ്റ്സ് എംഡി മുഹമ്മദ് അലി, കെഎംഎം എൽഎംഡി എസ് ചന്ദ്രബോസ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
Read More: ടൈറ്റാനിയം ഫാക്ടറിയിൽ ഗ്ലാസ് ഫർണസ് പൈപ്പ് പൊട്ടി; ഓയിൽ കടലിലേക്ക് പടർന്നു
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദേശങ്ങള്‍ സമർപ്പിക്കുകയാണ് സമിതിയുടെ ചുമതല. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. തിങ്കളാഴ്ചയാണ് ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിലെ ഫർണസ് ഓയിൽ ചോർന്ന് സമീപത്തെ കടലിൽ പടർന്നതായി കണ്ടത്. ഫാക്ടറിയിൽ നിന്നുള്ള ഓട വഴിയാണ് എണ്ണ കടലിലേക്ക് ഒഴുകി എത്തിയത്.